കറി വേപ്പില കൃഷിക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം??
ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതുമായ ഒരു രാജകീയ സുഗന്ധവ്യഞ്ജനമാണ് കറിവേപ്പില. പണ്ട് നമ്മുടെ ഓരോ പുരയിടത്തിലും ഒന്നോ രണ്ടോ അതിലധികമോ കറിവേപ്പിന്റെ തൈകൾ നട്ടുവളർത്തുമായിരുന്നു. എന്നാലിപ്പോൾ പലകൂട്ടുകുടുംബങ്ങളും അണുകുടുംബങ്ങളായിമാറുകയും അങ്ങനെ പുരയിടകൃഷി അന്യം നിൽക്കുകയും ചെയ്തതോടെ പച്ചക്കറികളുടെ അവസ്ഥതെയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും നേരിടേണ്ടി വന്നിരിക്കുന്നത്. അങ്ങനെ എല്ലാ പച്ചക്കറികൾക്കും അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നാം ഇതിനും അവരുടെ മുമ്പിൽ കൈനീട്ടി നിൽക്കേണ്ട അവസ്ഥയാണിപ്പോൾ.
കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നമ്മൾ വ്യാപകമായി വളർത്തുതും എല്ലാ ഭക്ഷണസാധനങ്ങഗിലും ഉപയോഗിക്കുതുമായതിനാൽത്തന്നെ ഭാരതമൊട്ടുക്കും നട്ടുവളർത്തിവരുന്നു. ഭക്ഷണ വസ്തുക്കളുടെ സ്വാദ് വർധിപ്പിക്കുതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രധാനം ചെയ്യാനും ദഹനശേഷി വർധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നു.
കൃഷി രീതി
വേരുപോകുന്നിടത്തുനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന തൈകൾ ഉപയോഗിക്കാം വീടുകളിൽ ഒന്നോ രണ്ടോ തൈകൾ് വെക്കുന്നവർ നഴ്‌സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. നടാൻ സ്ഥലമില്ലാത്ത നഗരവാസികൾക്ക് വലിയ ചട്ടിയിലും ചെടിവളർത്താം.
വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽനിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.
ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്.
കീടങ്ങൾ അകറ്റാം
സൈലിഡ്എന്ന കീടവും നാരകവർഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്ന കിടങ്ങൾ. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും എമാസൈക്ക് രോഗവും സർവസാധാരണമാണ്.
വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്.