കലിപ്പനും കാന്താരിയും ഒന്നായാൽ?????
കലിപ്പന്റെ കാന്താരി എന്ന ഹാഷ് ടാഗോടെ ഉള്ള പോസ്റ്റ് ഇടക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. കട്ട കലിപ്പുള്ള ഒരാളുടെ കാന്താരി ആകാനാണ് ഇഷ്ടം പെൺകുട്ടികളും പറഞ്ഞിരുന്നു.
കലിപ്പനും കാന്താരി യും ഒന്നായാൽ ദാമ്പത്യത്തിൽ എന്ത് സംഭവിക്കും.
മുൻകോപം ഉള്ള ആളെയാണ് കലിപ്പൻ എന്നും കാന്താരി എന്ന് മുൻശുണ്ഠി കാരിയെയും ഉദ്ദേശിക്കുന്നത്.
ഒന്നു പറഞ്ഞാൽ അതിനൊത്തു കട്ടക്ക് നിൽക്കുന്നവർ ആണ് എങ്കിൽ ദാമ്പത്യം പരാജയപ്പെടാൻ സാധ്യത ഉണ്ട്. ഒരാൾ ദേഷ്യപ്പെട്ടു സംസാരിച്ചാൽ മറ്റേയാളും അതേ പോലെ പ്രതികരിച്ചാൽ ജീവിതം കട്ട സീൻ ആയിരിക്കും.
ഇത്തരക്കാരുടെ ജീവിതത്തില്‍ നിന്നും പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നില്‍ക്കില്ല. മാത്രമല്ല, ചെറിയ സംഭവങ്ങള്‍ മതിയാകും, വലിയ വഴക്കിലെത്തുവാന്‍. നിസാരമായി പരിഹരിയ്ക്കാവുന്ന പ്രശ്‌നങ്ങള്‍ വലുതാകാനേ ഈ പ്രകൃതം വഴിയൊരുക്കൂ.മറിച്ച് പങ്കാളിയുടെ മുന്‍ശുണ്ഠി സ്വഭാവം അറിയാമെങ്കില്‍ ഉടനടി തീക്ഷ്ണമായി പ്രതികരിയ്ക്കാതെ കോപം അടങ്ങുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍, ബോധ്യപ്പെടുത്താന്‍ നില്‍ക്കുന്നത് ഗുണം നല്‍കും.
മുന്‍ശുണ്ഠിക്കാര്‍ പലപ്പോഴും താല്‍ക്കാലികമായി ദേഷ്യപ്പെടുന്നവരാണ്. പെട്ടെന്ന് കോപിക്കും. എന്നാല്‍ ആ കോപം പലപ്പോഴും നീണ്ടു നില്‍ക്കാറുമില്ല. കോപമടങ്ങുമ്പോള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ മനസു കാണിയ്ക്കുകയും ചെയ്യും.
ഉള്ളിൽ നിന്നു വരുന്ന നിങ്ങളുടെ കോപത്തെ പുറത്തുവിടരുതെന്നോ കടിച്ചമർത്തണമെന്നോ പറയുന്നില്ല. എങ്കിലും ചില സാഹചര്യങ്ങളിൽ ഉണ്ടായ കോപത്തെ നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്. അതല്ലെങ്കിൽ അത് നിങ്ങളുടെ ജീവിത ബന്ധങ്ങൾക്കിടയിൽ വീണ്ടും വിളക്കിച്ചേർക്കാൻ കഴിയാത്ത വിധത്തിൽ വിള്ളൽ വീഴ്ത്താൻ ഇടയുണ്ട്.