ടാർഗറ്റ് തീർക്കാൻ പൊതു നിരത്തിലെ തൂണിൽ കൈകൾ വിലങ്ങണിയിച്ച് പെൺകുട്ടി
പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന മിക്ക വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് സമയം ദുരന്ത സമയം പോലെ ആണ്. ഫീൽഡിൽ മികവ് പുലർത്താൻ കഴിയുന്ന ആദ്യ ചാൻസ് ആണ് ഇത്… ഈ കാലഘട്ടം വേണ്ട രീതിയിൽ പ്രയോഗിച്ചാൽ അവരെ കാത്തിരിക്കുന്നത് വലിയ അവസരങ്ങൾ ആണ്. ഇതുപോലെ ഇന്റേൺഷിപ്പ് ചെയ്ത ഒരു പെൺ കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അന്യ ജാക്സൺ എന്നാണ് ഈ വിദ്യർത്ഥിനിയുടെ പേര്. ലണ്ടനിലെ പബ്ലിക് പ്ലെയിസിലുള്ള തൂണിൽ സ്വന്തം കൈകളിൽ വിലങ്ങു ചാർത്തി അന്യ ടാർഗറ്റ് റെഡിയാക്കി. ഇതിന്റെ ഫോട്ടോ ആണ് ജനങ്ങൾ ഏറ്റടെത്തിരിക്കുന്നത്.
ഇന്റേൺഷിപ്പ് ചെയ്യുന്നതാകട്ടെ തേഴ്സ്ഡേ ഡേറ്റിങ് ആപ്ലിക്കേഷന്റെ കമ്പനിയിലും. 1000 പേരെ കൊണ്ട് ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ച് 25 പൗണ്ട് (2567 രൂപ)നേടുക എന്നതായിരുന്നു അന്യക്ക് ലഭിച്ച ടാർഗെറ്റ്. ചുരുങ്ങിയ സമയത്തിൽ ആയിരം പേരക്കൊണ്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായതോടെ ഒരു വ്യത്യസ്ത മാർഗം പരീക്ഷിക്കാൻ അന്യ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടിയാണ് കൈകൾ ബന്ധിച്ച നിലയിൽ പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ടത്. കാരണം കൃത്യമായി കാണിച്ചുകൊണ്ടുള്ള ഒരു ബോർഡും സമീപത്ത് സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും ലജ്ജാകരമായ ഇന്റേൺഷിപ്പ് എന്നാണ് ബോർഡിൽ അന്യ കുറിച്ചത്. ‘സിംഗിളാണോ എങ്കിൽ തേഴ്സ്ഡേ ആപ് ഡൗൺലോഡ് ചെയ്യൂ ‘എന്ന പരസ്യ വാചകവും എഴുതി ചേർത്തിരുന്നു. ഒപ്പം കഫിങ്ങ് സീസൺ എന്ന ഹാഷ് ടാഗും. എന്തായാലും അന്യയുടെ ഐഡിയ വെറുതെയായില്ല. വളരെ വേഗം തന്നെ ആയിരം എന്ന സംഖ്യയിലേയ്ക്ക് എത്താനായി. ടാർഗറ്റ് തികച്ച ഉടൻ തന്നെ കമ്പനിയുടെ മാനേജർ നേരിട്ടെത്തി വിലങ്ങഴിക്കുകയും ചെയ്തു. എന്നാൽ അന്യയുടെ ഈ ശ്രമത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇതിനെതിരെ ചിലർ പ്രതികരിച്ചത് കമ്പനിയെ കുറ്റപ്പെടുത്തികൊണ്ടാണ്.
ഇന്റേൺഷിപ്പിനെത്തുന്ന കുട്ടികളെ പണം കൂട്ടാനുള്ള വസ്തുക്കൾ ആയി ഉപയോഗിക്കുക ആണ് കമ്പനിയുടേത് എന്നും ജനങ്ങൾ പറഞ്ഞു. എന്നാൽ തേഴ്സ്ഡേ ഡേറ്റിങ് ആപ്ലിക്കേഷന്റെ ഈ നിലപാടിന് എതിരെ വ്യത്യസ്ത രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇതെന്നും അന്യ സൂചിപ്പിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും തനിക്ക് ലഭിച്ച ടാർഗറ്റ് ചെയ്ത് തീർക്കാൻ അന്യ പ്രകടിപ്പിച്ച ആത്മാർത്ഥതയിൽ ആശംസ അറിയിച്ചും നിരവധി ആളുകൾ എത്തി. എന്തായാലും ഈ പോസ്റ്റിന് ശേഷം മറ്റ് ഓഫറുകളും വരുന്നുണ്ടെന്നും അന്യ വ്യക്തമാക്കി.