37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ദേവദൂതര്‍ ‘പാടി; വൈറലായി ചാക്കോച്ചന്‍റെ സ്നേക്ക് ഡാന്‍സ്

ഒ എൻ വി കുറുപ്പിന്റെ രചനയ്ക്ക് ഔസേപ്പച്ചൻ സംഗീതം നൽകി യേശുദാസ് പാടിയ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം 37 വർഷങ്ങൾക്ക് ശേഷം പുനരാവിഷ്കാരം. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് ഗാനത്തിന്റെ റി മേക്ക്. മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽമീഡിയ ഹാൻഡ്‌ലിലൂടെ ഗാനം പുറത്തുവിട്ടു. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.


പാട്ട് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗതീര്‍ത്തു കഴിഞ്ഞു. 1,662,686 പേര്‍ പാട്ട് ഇതിനോടകം കണ്ടുകഴിഞ്ഞു. പഴയ പാട്ടിനെ നശിപ്പിക്കാതെയുള്ള പുനരാവിഷ്കാരം .. ചിത്രം ചാക്കോച്ചന്‍റെ കരിയറില്‍ വലിയ നേട്ടം കൊണ്ടുവരും എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ കമന്‍റുകള്‍‌.

ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബജറ്റ് ചിത്രമാണ്‌. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. കാസർകോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസെന്റ്, വരികൾ: വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, സ്റ്റിൽസ്: ഷാലു പേയാട്, ആർട്ട്: ജോതിഷ് ശങ്കർ, കോസ്‌റ്റ്യൂം: മെൽവി, മേയ്ക്കപ്പ്: ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ, ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി, പരസ്യകല: ഓൾഡ് മങ്ക്സ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്‌.

Leave a Reply

Your email address will not be published. Required fields are marked *