മൂന്ന് ദീപാവലി സ്പെഷ്യല്‍ പലഹാരങ്ങള്‍

സന്ദേഷ്


പാൽ – 1ലിറ്റർ
ചെറുനാരങ്ങാ നീര് – 2tbsp
പഞ്ചസാര – 2tbsp
കുങ്കുമപ്പൂ – ഒരു നുള്ള്
പിസ്ത – അലങ്കരിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാൽതിളയ്ക്കുമ്പോൾ നാരങ്ങാനീര് ചേർത്ത് നന്നായി പിരിയും വരെ ഇളക്കുക.ഇത് ഒരു നേർത്ത തുണിയിൽ അരിക്കുക.തണുത്ത വെള്ളമൊഴിച്ച് കഴുകിയ ശേഷം നന്നായി പിഴിഞ്ഞ് വെള്ളം മുഴുവൻ കളഞ്ഞ് പനീർ തയ്യാറാക്കുക.

തയ്യാറാക്കിയ പനീർ,പഞ്ചസാര,ഒരു നുള്ള് saffron ഇവ മിക്സിയിൽ അടിച്ച് മയപ്പെടുത്തു
ഒരു പാനിൽ പനീർ ചേർത്ത് മീഡിയം 5-7 മിനിറ്റ് വഴറ്റുക.പാനിൽ നിന്ന് വിട്ടു വരുമ്പോൾ വാങ്ങി ചെറു ചൂടിൽ നന്നായി തിരുമ്മി ചെറിയ ഉരുളകളാക്കി ചെറുതായി അമർത്തുക.നടുവിൽ ചെറിയ കുഴിയുണ്ടാക്കി പിസ്ത നുറുക്കിയത് വെച്ച് അലങ്കരിക്കുക.

അവിൽ ലഡ്ഡു


വെള്ള അവിൽ 2കപ്പ്

കണ്ടെൻസ്ഡ് മിൽക് 1 ടിൻ

നെയ്യ്‌ 2 ടേബിൾ സ്പൂൺ

തേങ്ങ ചിരവിയത് 1/2 കപ്പ്

ഏലക്കപ്പൊടി 1/2 ടീസ്പൂൺ

10 അണ്ടിപ്പരിപ്പ് നുറുക്കിയത്

കിസ്മിസ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ചു കിസ്മിസ് വറുത്തു മാറ്റി വെക്കുക.ശേഷം അവിലിട്ട് ചെറിയ തീയിൽ നന്നായി വറുക്കുക അതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും തേങ്ങയും ഏലക്കാപൊടിയും ചേർത്തിളക്കുക കയ്യിൽ ഒട്ടുന്ന പരുവമാവുമ്പോൾ തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേർത്തു സ്വല്പം ചൂടാറിയ ശേഷം നടുവിൽ ഓരോ കിസ്മിസ് വെച്ചുരുട്ടിയെടുക്കുക.

മോഹൻതാൽ.


അവശ്യ സാധനങ്ങള്‍

പഞ്ചസാര സിറപ്പിനായി

  • പഞ്ചസാര – 1കപ്പ്‌
  • വെള്ളം- 3/4 കപ്പ്‌
  • കുങ്കുമ ത്രെഡുകൾ- ¼ ടീസ്പൂൺ
  • ഏലം പൊടി -¼ ടീസ്പൂൺ

  • കടലപ്പൊടി – 2 കപ്പ്‌ (ചെറുപയർ പൊടിച്ചതും ചേർത്ത് ഉണ്ടാക്കാം )
  • നെയ്യ് /ഉപ്പില്ലാത്ത വെണ്ണ-3 ടീസ്പൂൺ
  • പാൽ- 3 ടീസ്പൂൺ
  • നെയ്യ് / ഉപ്പില്ലാത്ത വെണ്ണ-1 കപ്പ്

  • തയ്യാറാക്കുന്ന വിധം
    ഒരു വലിയ പാത്രത്തിൽ കടലപ്പൊടി എടുത്ത് നെയ്യ്, പാൽ എന്നിവ ഉപയോഗിച്ച് പൊടിക്കുക. ഇത് വലിയ കണ്ണിയുള്ള അരിപ്പയുടെ സഹായത്തോടെ അരിപ്പിക്കുക. മാറ്റി വയ്ക്കുക. അടിവശം കട്ടിയുള്ള ചീനച്ചട്ടിയിൽ, ഒരു കപ്പ് നെയ്യ് ചൂടാക്കുക. അതിൽ തെള്ളി വച്ച കൂട്ട് ചേർക്കുക. നന്നായി സംയോജിപ്പിച്ച് തീ കുറയ്ക്കുക. മിശ്രിതം സ്വർണ്ണ തവിട്ട് നിറം ആകുന്നതുവരെ ചെറുതീയിൽ മൂപ്പിക്കുക.
    പഞ്ചസാര സിറപ്പ് ഈ കൂട്ടിലേക്ക്‌ ചേർക്കുക. നന്നായി യോജിക്കുന്നതു വരെ തുടർച്ചയായി ഇളക്കുക. മിനിറ്റ് അല്ലെങ്കിൽ മിശ്രിതം തണുത്ത് ചെറുതായി കട്ടിയാകുന്നത് വരെ ഇളക്കണം. നെയ്യ് തെളിഞ്ഞു വരുമ്പോൾ തീ ഓഫാക്കണം.. അപ്പോഴേക്കും ഇത് അൽപ്പം ഒട്ടുന്ന പരുവമാകും.

അപ്പോൾ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്ക് മിശ്രിതം മാറ്റുക. ഒരു ഗ്ലാസിന്റെ താഴെ വശമുപയോഗിച്ചു ഒരു ഇഞ്ച് കട്ടിയുള്ള ബ്ലോക്കാക്കുക. ഇതിനു മുകളിലേക്കി നന്നായി മൂപ്പിച്ച പിസ്തയും കശുവണ്ടിയും ചേർക്കുക. 2-3 മണിക്കൂർ പൂർണ്ണമായും തണുക്കുക. ചതുരകഷ്ണങ്ങളായി മുറിക്കുക.

Leave a Reply

Your email address will not be published. Required fields are marked *