ഗോതമ്പ് ഉണ്ണിയപ്പം

റെസിപി ശ്രീലക്ഷമി രാംദാസ്

ചേരുവകൾ

ഗോതമ്പ് പൊടി – 90 gm
റോബെസ്റ്റ പഴം പഴുത്തത് – 1
ശർക്കര , തേങ്ങ കൊത്ത് – ആവശ്യത്തിന്
വെള്ളം
ഏലയ്ക്ക – 1
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഗോതമ്പ് പൊടി യിൽ റോബസ്റ്റ പഴം മിക്സിയിൽ അടിച്ചെടുത്തത് ചേർക്കുക, ശർക്കര കട്ടിയിൽ ഉരുക്കി ചേർക്കുക , അതിലേക്ക് തേങ്ങകൊത്തും ഏലക്കയും ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് പാകപ്പെടുത്തി എടുക്കുക. എന്നിട്ട് ഉണ്ണിയപ്പചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഉണ്ണിയപ്പം വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *