ഓസ്ട്രേലിയക്കാരനെ വീട്ടില്‍ ബന്ദിയായി ഒരുപക്ഷി ;വീഡിയോ കാണാം

വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ വാതിലും ജനലും തുറക്കാന്‍ സമ്മതിക്കാതെ വീട്ടില്‍ ബന്ദിയാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൌരനാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചവിഷയം. വാതിലോ ജനലോ തുറക്കാന്‍ ശ്രമിച്ചാല്‍ ദേഷ്യപ്പെട്ട് പക്ഷി ശബ്ദമുണ്ടാക്കുന്നത് വിഡിയോയില്‍ കാണാം.

പക്ഷി ചിറകുകൾ വിടർത്തി, അസ്വാസ്ഥ്യകരമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓസ്‌ട്രേലിയയ്‌ക്ക് ചുറ്റുമായി കാണപ്പെടുന്ന ഈ പക്ഷി അടുത്തുള്ള കൂടുകളിൽ നിന്ന് വേട്ടക്കാരെ അകറ്റാൻ വേണ്ടിയാണ് സാധാരണ ഇങ്ങനെ ചിറകുകൾ വിടർത്തി ശബ്ദമുണ്ടാക്കുന്നത് ഡെയ്‌ലി മെയിൽ പറയുന്നു. വീട്ടുടമയെ പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത പക്ഷിയുടെ വീഡിയോ വൈറലായി കഴിഞ്ഞു.

ബുഷ് സ്റ്റോണ്‍ കര്‍ല്യൂ ഇനത്തിലുള്ളതാണ് പക്ഷി. 2017 -ല്‍ തന്‍റെ തന്നെ പ്രതിബിംബത്തോട് സ്നേഹത്തിലായ ഇതേയിനം പക്ഷിയുടെ വീഡിയോയും വൈറലായിരുന്നു. പക്ഷി സ്വന്തം പ്രതിബിംബത്തിൽ കുടുങ്ങിയതായി കാണിക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് വൈറലായത്. പിന്നീട് ഈയിനം പക്ഷികള്‍ നിരവധി തമാശകള്‍ക്കും മറ്റും കാരണമായി തീര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *