ഡെങ്കിപനിക്കെതിരെ ജാഗ്രതപാലിക്കണം
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനിക്കെതിരേ കരുതൽ വേണം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ നാം അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്നതിന് ഇടയായേക്കാം. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. വീടിന്റെ സൺഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകൾ, മരപ്പൊത്തുകൾ, മുളങ്കുറ്റികൾ, ആങ്കോലച്ചെടി, പൈനാപ്പിൾച്ചെടി എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടിനുള്ളിൽ അലങ്കാരച്ചെടികൾ, വെള്ളം നിറച്ച് കുപ്പികളിൽ വളർത്തു അലങ്കാരച്ചെടികൾ എന്നിവ ഒഴിവാക്കുക. ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കു പാത്രങ്ങൾ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവയ്ക്കണം. ഈഡിസ് കൊതുകുകൾ പകൽ സമയം കടിയ്ക്കുന്നതിനാൽ ശരീരം മറഞ്ഞിരിക്കു രീതിയിലുള്ള വസ്ത്രം ധരിക്കണം.
രാവിലെയും വൈകിട്ടും കൊതുക് കടക്കാതിരിക്കാനായി വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. തുണികൾ, കർട്ടനുകൾ, മേശ, കസേര എന്നിവിടങ്ങളിൽ വിശ്രമിക്കു കൊതുകുകളെ നശിപ്പിക്കണം. എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കണം. വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. പനിയുണ്ടായാൽ സ്വയംചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങി കഴിക്കരുത്.