ഇന്‍സ്റ്റാഗ്രാമില്‍ പേജ് ആരംഭിച്ച് ജ്യോതിക; ആദ്യ ദിനം തന്നെ റെക്കോര്‍ഡ് ഫോളോവേഴ്സ്

തെന്നിന്ത്യന്‍ നടി ജ്യോതിക ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് ഒരു ദിവസത്തിനകം ഒന്നര മില്ല്യൺ ഫോളോവേഴ്സിനെയാണ് ലഭിച്ചത്.ആദ്യമായി പങ്കുവെച്ചിരിക്കുന്ന ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ കശ്മീർ യാത്രയുടേതാണ്. ആ പോസ്റ്റിനാകട്ടെ അഞ്ചര ലക്ഷത്തിലേറെ ലൈക്കുകളും പതിനായിരത്തിലേറെ കമന്‍റുകളും.


ആദ്യമായി സോഷ്യല്‍ മീഡിയയിൽ, എന്‍റെ ലോക്ക്ഡൗണ്‍ ഡയറികളില്‍ നിന്നായി പങ്കിടാന്‍ പോസിറ്റീവായ നിരവധി കാര്യങ്ങളുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഹിമാലയത്തിലെത്തി, മനോഹരമായ കശ്മീര്‍ തടാകങ്ങളും 70 കിലോമീറ്റര്‍ ട്രെക്കിംഗും. ബികറ്റ് അഡ്വഞ്ചേഴ്സ് എന്ന ടീമിനൊപ്പമായിരുന്നു. നന്ദി, നമ്മൾ ജീവിക്കാൻ തുടങ്ങുന്നില്ലെങ്കിൽ ജീവിതം ഒരു അസ്തിത്വം മാത്രമാണ്, ഇന്ത്യ ഗംഭീരമാണ്, ജയ് ഹിന്ദ്, എന്നാണ് ചിത്രങ്ങളോടൊപ്പം ജ്യോതിക കുറിച്ചിരിക്കുന്നത്. “മൈ പൊണ്ടാട്ടി സ്ട്രോങ്ങസ്റ്റാണ്. ഇന്‍സ്റ്റയില്‍ കണ്ടതില്‍ സന്തോഷമുണ്ട്,” എന്നാണ് ചിത്രങ്ങള്‍ക്ക് നടനും ഭര്‍ത്താവുമായ സൂര്യയുടെ കമന്‍റ്.

https://www.instagram.com/jyotika/?utm_source=ig_embed&ig_rid=e2ccb91a-1d6b-40ab-9fcf-4379eb79db55


സൂര്യയും ജ്യോതികയുമൊന്നിക്കുന്ന ഉടന്‍ പിറപ്പേയാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്ലാസ്റ്റിക് ഫ്രീ തമിഴ്നാടിനായുള്ള ക്യംപയിനിൽ അംബാസഡറായി തമിഴ് നാട് സർ‍ക്കാർ‍ ജ്യോതികയെ നിയമിച്ചിട്ടുമുണ്ട്.
1997ൽ സിനിമാലോകത്തെത്തിയ നടിയാണ് ജ്യോതിക. ഹിന്ദി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്ത് താരറാണിയായി മാറുകയായിരുന്നു ജ്യോതിക. ഖുശി, റിഥം, തെനാലി, പൂവെല്ലാം ഉൻ വാസം, ധൂൽ, പ്രിയമാന തോഴി, കാക്ക കാക്ക, ത്രീ റോസസ്, വേട്ടയാട് വിളയാട്, സില്ലിനൊരു കാതൽ, മൊഴി, ചന്ദ്രമുഖി, പച്ചൈക്കിളി മുത്തുച്ചരം, തുടങ്ങി നിരവധി സിനിമകളിലൂടെ 2009വരെ സജീവമായിരുന്നു താരം. 2006ൽ ആയിരുന്നു നടൻ സൂര്യയുമായി വിവാഹം. കുട്ടികളുണ്ടായ ശേഷം 2009ന് ശേഷം ജ്യോതിക സിനിമ വിടുകയായിരുന്നു. ശേഷം 2015ൽ മുപ്പത്തിയാറ് വയതനിലെ എന്ന ചിത്രത്തിലൂടൊണ് ജ്യോതിക വലിയൊരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *