ഫുട്ബോള്‍ പ്രേമം; വൈറലായി മനുഷ്യപാസ്പോര്‍ട്ട്
യുകെ സ്വദേശിയായ ഒരു ഫുട്ബോൾ പ്രേമി ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. രാജ്യങ്ങള്‍ക്കും അതീതമായി ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയത്താൽ അദ്ദേഹം ചെയ്തത് 32 രാജ്യങ്ങളുടെ സീലുകള്‍ സ്വന്തം ശരീരത്തില്‍ ടാറ്റൂ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള ഇയാൻ ഓഡ്‌ജേഴ്‌സ് എന്ന 54 വ്യത്യസ്തനായ ഫുട്ബോള്‍ പ്രേമി.
ഫുട്ബോൾ മത്സരങ്ങൾ കാണാനായി താൻ സഞ്ചരിച്ച രാജ്യങ്ങളുടെ സീലുകളാണ് അദ്ദേഹം ഇങ്ങനെ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുള്ള്. . തന്‍റെ ശരീരത്തെ തന്നെ ഒരു പാസ്പോർട്ട് ആക്കി മാറ്റിയിരിക്കുന്നത്.പാസ്പോർട്ടിന്‍റെ കോപ്പി ടാറ്റൂ ആർട്ടിസ്റ്റിനെ കാണിച്ചാണ് ഇദ്ദേഹം ഫുട്ബോള്‍ കാണാനായി സന്ദര്‍ശിച്ച രാജ്യങ്ങളുടെ സീലുകള്‍ ഇത്തരത്തിൽ ശരീരത്തിൽ ടാറ്റു ചെയ്തത്. ഇപ്പോൾ 32 എണ്ണം മാത്രമേ ആയിട്ടുള്ളൂവെന്നും എന്നാൽ ഇത് ഒരു അവസാനമല്ലെന്നും ഇനിയും കൂടുതൽ രാജ്യങ്ങളുടെ സീലുകൾ തന്‍റെ ശരീരത്തിൽ പതിയുമെന്നുമാണ് ഈ ഫുട്ബോൾ പ്രേമി പറയുന്നത്.
തന്‍റെ ശരീരത്തിലെ ആദ്യത്തെ ടാറ്റൂ അദ്ദേഹം കുത്തിയത് മലേഷ്യയിലും അവസാനത്തേത് ഖത്തറിലുമാണ്. തന്‍റെ ശരീരത്തിലെ ഓരോ ടാറ്റൂവിലേക്ക് നോക്കുമ്പോഴും കൺമുമ്പിൽ താൻ അന്ന് കണ്ട മത്സരം വീണ്ടും തെളിഞ്ഞു വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.