ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് “ലൗഫുള്ളി യൂവേഴ്സ് വേദ “; ചിത്രം നാളേ തിയേറ്ററിലേക്ക്

ശ്രീനാഥ് ഭാസി, രജീഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന”ലവ് ഫുള്ളി യുവേഴ്സ്
വേദ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഫെബ്രുവരി ഇരുപത്തിനാലിന് ചിത്രം തിയ്യേറ്ററിലെത്തുന്നു.ശരത് അപ്പാനി,അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ,നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റു പ്രശസ്ത താരങ്ങൾ.

ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ് നിർവഹിക്കുന്നു.കോ പ്രൊഡ്യൂസർ-അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർ-വിബീഷ് വിജയൻ,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം.

ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബാബു വൈലത്തൂർ എഴുതുന്നു.

റഫീക്ക് അഹമ്മദ്,രതി ശിവരാമൻ,ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.കല-സുഭാഷ് കരുൺ, മേക്കപ്പ്-ആർ ജി വയനാടൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, എഡിറ്റർ-സോബിൻ സോമൻ,പരസ്യകല-യെല്ലോ ടൂത്ത്സ്,കളറിസ്റ്റ്-ലിജു പ്രഭാകരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നിതിൻ സി സി,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന ചിത്രമാണ് “വേദ”.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *