100 കോടി നേടി ഡോക്ടര്‍; തമിഴ്നാട്ടില്‍ തരംഗമായി ശിവകാര്‍ത്തികേയന്‍
തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ആവേശമുണർത്തി ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടർ’. ഒക്ടോബർ ഒൻപതിന് തമിഴ്നാട്ടിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 25 ദിവസംകൊണ്ട് നൂറ് കോടിയാണ് ആഗോളകളക്ഷനായി നേടിയത് . സിനിമയുടെ തുകയാണിത്. കെജെആർ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്‌ഷൻസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണാണ്.
എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം മുഴുനീള കോമഡി എന്റർടെയ്നറാണ് ‘ഡോക്ടർ’. തമിഴ്നാട്ടിൽ ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷമാണ് ഇത്രയധികം കുടുംബപ്രേക്ഷകർ തിയറ്റുകളിലേയ്ക്ക് തിരിച്ചുവരുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും ‘ഡോക്ടർ’ മാറി.
പ്രിയങ്ക അരുൾ മോഹൻ, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമൻ, ഇളവരസ്, അർച്ചന ചന്ദോക്കെ, അരുൺ അലക്സാണ്ടർ, രഘു റാം, രാജീവ് ലക്ഷ്മൺ, ശ്രീജ രവി തുടങ്ങി വൻതാരനിര അണിനിരന്ന ചിത്രം ഡാർക് കോമഡി വിഭാഗത്തിൽപ്പെടുന്നു. ദീപാവലി ദിനത്തിൽ സൺ ടിവിയിലും നവംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലും ‘ഡോക്ടർ’ പ്രദർശിപ്പിക്കും.