മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ട്കെട്ട് വീണ്ടും

മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം മോഹൻലാലിൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തു. ഈ വർഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക. രാജേഷ് ജയറാം തിരക്കഥ രചിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കും.


നീണ്ട 12 വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്‌ക്രീനിൽ തെളിയുന്നത്.
2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, തുടങ്ങിയ ചിത്രങ്ങള്‍ റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!