കുറുപ്പിൻറെ പുതിയ പോസ്റ്റർ പുറത്ത്
ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ ഇറങ്ങിയിട്ട് ഒന്‍പത് വര്‍ഷം തികയുന്ന ദിവസത്തിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പോസ്റ്ററിനൊപ്പം വികാരഭരിതമായ ഒരു കുറിപ്പും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്. സണ്ണി വെയിനും സെക്കന്റ് ഷോയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്
ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ആണ് പോസ്റ്ററിലുള്ളത്. ഇരുവരും വെള്ള ടീ ഷര്‍ട്ടും കാക്കി പാന്റ്‌സും ആണ് ധരിച്ചിരിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് പോസ്റ്റര്‍. ഫോട്ടോ കണ്ടിട്ട് പൊലീസ് വേഷത്തിലാേേണാ ദുല്‍ഖര്‍ എത്തുന്നതെന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. ബഹുഭാഷകളില്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്നും വിവരം.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. സെക്കന്റ് ഷോയുടെ സംവിധായകന്‍ ആയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ മുടക്കുമുതല്‍ ഉള്ള സിനിമയാണിത്. ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദുൽഖറിൻറെ പോസ്റ്റ് വായിക്കാം