ഈസ്റ്റർ ദ്വീപിലെ നിഗൂഢ പ്രതിമകൾ!!!!
ഈസ്റ്റർ ദ്വീപിലെത്തുന്ന സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് അവിടെയുള്ള കല്ലിൽ കൊത്തിവെച്ച കൂറ്റൻ പ്രതിമകൾ. ലോകത്തിലെ ഏറ്റവും വിദൂരമായ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഈസ്റ്റർ ഐലൻഡ് . ചിലിയുടെ അധീനതയിലുള്ള ഈ പ്രദേശത്തേക്ക് ചിലിൽ നിന്നും 3700 കിലോമീറ്റർ അകലമുണ്ട്. ഇവിടെ വല്ലതും ചെറുതുമായി ആയിരത്തോളം പ്രതിമകൾ ഉണ്ട് . ഓരോ പ്രതിമയ്ക്കും 50 മുതൽ 250 ടൺ വരെയാണ് ഭാരം. കരിങ്കൽ ഖനിയിൽ വച്ച് കൊത്തി ഉണ്ടാക്കിയ ഇത്രയും വലിയ പ്രതിമകൾ ദ്വീപിന്റെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി നാട്ടിയത് എങ്ങനെയാണെന്ന രഹസ്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
തെക്കേയമേരിക്കന് രാജ്യമായ ചിലിയുടെ ഭാഗമാണിപ്പോള് ഈസ്റ്റര് ദ്വീപ്. 163 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണം, 2017 ലെ സെന്സസ് പ്രകാരം ജനസംഖ്യ 7750. ഭൂമുഖത്ത് ഏതെങ്കിലും ഒരു മനുഷ്യവാസ മേഖല ഇത്രയും ഒറ്റപ്പെട്ട അവസ്ഥയിലുണ്ടാകില്ല. ഈസ്റ്റര് ദ്വീപുകാര്ക്ക് തങ്ങളുടെ മാതൃരാജ്യമായ ചിലിയുടെ വന്കരയിലെത്താന്3700 കിലോമീറ്റര് സമുദ്രം താണ്ടണം.
പോളിനേഷ്യന് വംശജരാണ് ദ്വീപിലുണ്ടായിരുന്നത്. അംഗസംഖ്യ ശോഷിച്ചുപോയ ഒരു ജനത. രാപ്പാ ന്യൂയി (Rapa Nui) എന്നാണ് തദ്ദേശീയര് ദ്വീപിന് നല്കിയിരുന്ന പേര്. പ്രതിമകള് അവരുടെ ഭാഷയില് മോവായി ( Moai) എന്നറിയപ്പെട്ടു, പ്രതിമകളുടെ കല്‍ത്തൊപ്പികള്‍ പ്യൂകായോ (Pukao) എന്നും. രാപ്പാ ന്യൂയിക്കാരാണ് ഭീമന്പ്രതിമകളെ ദ്വീപിലെമ്പാടും സ്ഥാപിച്ചത്. അവരുടെ നഷ്ടപ്രതാപത്തിന്റെ തെളിവായി ആ പ്രതിമകള് അവശേഷിച്ചു. മൊത്തം 887 പ്രതിമകള് അതില്‍ 397 എണ്ണം, കല്പ്രതിമകള് രൂപപ്പെടുത്തിയ രാനോ രരാക്കു (Rano Raraku) എന്ന ഭീമന് പാറമടയിലാണുള്ളത്. അതില് പലതിന്റെയും നിര്മാണം പൂര്ത്തിയാകാത്ത അവസ്ഥയിലാണ്.
ലോകത്ത് പലഭാഗത്തും അവശേഷിക്കുന്ന നവീനശിലായുഗ സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഈസ്റ്റര്ദ്വീപിലെ കല്പ്രതിമകളും ഉള്പ്പെടുന്നത്. ഭീമന് ശിരസ്സും ചെറിയ ഉടലുകളുമാണ് ആ ശിലാപ്രതിമകളുടെ പ്രത്യേകത. അവയില് ഏറ്റവും വലുതിന് പത്തു മീറ്റര് (33 അടി) പൊക്കമുണ്ട്, ഭാരം 82 ടണ് വരുമെന്ന് കണക്കാക്കുന്നു. എന്നാല്, പാറമടയില്(quarry) നിര്മാണത്തിലുണ്ടായിരുന്ന ഒരെണ്ണത്തിന്റെ പൊക്കം 21 മീറ്ററാണ് (69 അടി). അതിന് 270 ടണ് ഭാരമുണ്ട്! ദ്വീപിലെ പ്രതിമകളുടെ ശരാശരി പൊക്കം നാലു മീറ്റര്(13 അടി) ആണ്, ശരാശരി ഭാരം 12.5 ടണ്ണും.
പോളിനേഷ്യന് മേഖലയില്കാണപ്പെടുന്ന സ്മാരകങ്ങളുമായി സാമ്യമുള്ളവയാണ് ഈസ്റ്റര്ദ്വീപിലെ പ്രതിമകളും. അധികാരത്തിന്റെ പ്രതാപത്തിന്റെയും പ്രതീകങ്ങളായി പ്രതിമകള്നിര്മിച്ച് വ്യത്യസ്ത സ്ഥാനങ്ങളില് സ്ഥാപിച്ചു എന്നാണ് നരവംശശാസ്ത്രജ്ഞരുടെ നിഗമനം. 800 എ.ഡി.യില് ഈസ്റ്റര്ദ്വിപിലെത്തി പാര്പ്പുറപ്പിച്ച പോളിനേഷ്യക്കാരാണ് രാപ്പാ ന്യൂയിക്കാരെന്ന് മുന്ഗവേഷണങ്ങള്സൂചിപ്പിച്ചിരുന്നു. എന്നാല്ഹാവായി യൂണിവേഴ്സിറ്റിയിലെ ആര്ക്കയോളിജിസ്റ്റ് ടെറി ഹന്റും കൂട്ടരും സമീപകാലത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നത് 1200 എ.ഡി. മുതലാണ് ദ്വീപില്ജനവാസം തുടങ്ങിയതെന്നാണ്. ദ്വീപിലെ നിഗൂഡത പുറംലോകം അറിഞ്ഞു തുടങ്ങുന്ന ത് 1914 മുതല്‍ക്കാണ്.
ടണ് കണക്കിന് ഭാരമുള്ള കല്ത്തൊപ്പികള് ഈസ്റ്റര്ദ്വീപിലെ പ്രതിമകളുടെ തലയില് സ്ഥാപിച്ചു എന്നത്. അതിന് ഏതാണ്ട് തൃപ്തികരമായ വിശദീകരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള് ഒരു സംഘം അമേരിക്കന് ഗവേഷകര ടെറി ഹന്റിനൊപ്പം രണ്ടു പതിറ്റാണ്ടായി ദ്വീപില് പഠനം നടത്തുന്ന ബിന്ഘാംടണ്യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര പ്രൊഫസര്കാള് ലിപ്പോയും കൂട്ടരുംജേര്ണല്ഓഫ് ആര്ക്കയോളജിക്കല് സയനസസില് അടുത്തയിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്ട്ടിലാണ്, ഈസ്റ്റര് ദ്വീപിലെ പ്രതിമകള് തൊപ്പിവെച്ചതെങ്ങനെ എന്നതിന്റെ വിശദീകരണമുള്ളത്. പെന്സില് വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഷോണ് ഹിക്സണിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
ശിലാപ്രതിമകള് നിര്മിച്ച പാറമടയിലല്ല കല്ത്തൊപ്പികള് ഉണ്ടാക്കിയത്. തൊപ്പികളുണ്ടാക്കിയ പാറമട ദ്വീപിന്റെ മറ്റൊരു കോണിലാണ്. മാത്രമല്ല, പ്രതിമകള് നിര്മിക്കാനുപയോഗിച്ച തരം ശിലയുമല്ല തൊപ്പിയുടേത്. കുറച്ചുകൂടി മൃദുവായ ചുവപ്പ് നിറമുള്ള ഒരിനം ലാവാശിലയാണ് തൊപ്പിക്ക് ഉപയോഗിച്ചത്. ടെറി ഹന്റുമായി ചേര്ന്ന് കാള് ലിപ്പോ മുമ്പ് നടത്തിയ പഠനത്തില് ഭീമന്ശിലാപ്രതിമകളെ കുത്തനെ നിര്ത്തി നടത്തിപ്പിച്ച് ദ്വീപിന്റെ വിവിധ സ്ഥാനങ്ങളില് എത്തിക്കുകയാണ് ദ്വീപ് നിവാസികള് ചെയ്തിരുന്നതെന്ന് കണ്ടെത്തുകയുണ്ടായി. വലിയ ഇരുമ്പ് അലമാരകളും മറ്റും കുത്തനെ നിര്ത്തി മുന്ഭാഗത്തേക്ക് ഓരോവശവും മാറിമാറി നിരക്കിനീക്കും പോലെ, കുത്തനെ നിര്ത്തിയ പ്രതിമകളുടെ ഇരുവശത്തും വടംകെട്ടി ഓരോ വശവും മുന്ഭാഗത്തേക്ക് മാറിമാറി വലിച്ചു നിരക്കിനീക്കിയാണ് നിശ്ചിതസ്ഥാനങ്ങളില് എത്തിച്ചതെന്നും ലിപ്പോ തന്‍റെ പഠനത്തില്‍ വിശദമാക്കുന്നു.തങ്ങളുടെ ഗോത്രത്തെ കാക്കാനും സുരക്ഷ നല്കാനും സ്ഥാപിച്ച പ്രതിമകളുടെ അലങ്കാരമാണ് കല്ത്തൊപ്പികള് ആളുകള് ഒത്തുകൂടി പരസ്പരം സഹകരിച്ചാലേ ഇത്തരം പ്രതിമകള് സ്ഥാപിക്കാന്കഴിയൂ എന്നും ലിപ്പോ വിശദീകരിക്കുന്നു