ക്രിസ്തുമസ് തലേന്ന് വിറ്റുപോയത് 65 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് തലേന്ന് വിറ്റുപോയത് 65 കോടിയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരി തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ബിവറേജസ് ഷോപ്പിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഇവിടെ 73.53 ലക്ഷം രൂപയുടെ വില്‍പനയാണ് നടന്നത്.
മദ്യവില്‍പനയില്‍ ചാലക്കുടിയാണ് രണ്ടാം സ്ഥാനത്ത്. 70.72 ലക്ഷത്തിന്റെ കച്ചവടമാണ് ചാലക്കുടിയിലെ ഔട്ട്‌ലെറ്റില്‍ നടന്നത്. 63.60 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുടയാണ് മൂന്നാം സ്ഥാനത്ത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവ്‌റേജസ് കോര്‍പറേഷനുള്ളത്.കഴിഞ്ഞ വര്‍ഷം 55 കോടിയുടെ മദ്യക്കച്ചവടമാണ് നടന്നത്.