ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണുതുടങ്ങിയോ ഇതൊന്നു പരീക്ഷിക്കൂ
ചര്‍മ്മത്തില്‍ ചുളിവ് വീണ് തുടങ്ങിയാല്‍ നമ്മുടെയൊക്കെ ഉറക്കം നഷ്ടപ്പെടും. ചര്‍മ്മ സംരക്ഷണത്തിന് അല്‍പം സമയം നീക്കിവെച്ചാല്‍ ഈസിയായി പരിഹരിക്കാവുന്ന പ്രശ്നമാണിത്.കൊളാജൻ എന്ന പ്രോട്ടീൻ ചർമ്മത്തിൽ കുറയുമ്പോഴാണ് ചർമ്മത്തിന് പ്രായമായി തുടങ്ങുന്നത്. കൊളാജനെ ബൂസ്റ്റ് ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ സാധിക്കും.
കാരറ്റ് ഫേസ്‌പാക്ക്
കാരറ്റിൽ കൊളാജൻ മാത്രമല്ല വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് ചർമ്മത്തിലെ അഴുക്കിനെയെല്ലാം ഇത് നീക്കം ചെയ്യും. ഫേസ്‌പാക്ക് തയാർക്കാനായി നന്നായി കഴുകി വൃത്തിയാക്കി എടുത്ത കാരറ്റ് മൃദുവാകുന്നത് വരെ വേവിക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ, കൽ കപ്പ് പ്ലെയിൻ യോഗർട്ട് എന്നിവ ചേർക്കാം. ഇതെല്ലം നന്നയി മിക്സ് ചെയ്തെടുക്കുണം. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക.