യാത്രക്കിടയിലെ ഹെയര്‍ സ്റ്റൈല്‍ മനോഹരമാക്കാം

യാത്രകഴിഞ്ഞ് വരുമ്പോള്‍ മുടി ഡ്രൈയായി പൊട്ടി പോവുക പതിവാണ്. യാത്രക്കിടയിലെ ഹെയര്‍ സ്റ്റൈല്‍ ഒന്ന് മാറ്റി പിടിച്ചാല്‍ തന്നെ ഈ ഒരു പരാതിക്ക് പരിഹാരം കാണാം.


മുടി പൊട്ടിപ്പോകാത്ത രീതിയിൽ കെട്ടിവയ്‌ക്കണം. മുടി അഴിഞ്ഞു കിടക്കാത്ത രീതിയിൽ ഒതുക്കി കെട്ടി വയ്‌ക്കാം. നീളമുള്ള മുടി അഴിച്ചിടാതെ പിന്നിയിടുകയോ കൊണ്ട കെട്ടി വയ്‌ക്കുകയോ ചെയ്യണം. മുടി കെട്ടി വയ്‌ക്കുന്നതിനായി കറുത്ത കട്ടിയുള്ള ബാന്‍റ് ഉപയോഗിക്കണം. ഇനി കട്ടിയുള്ള ഹെയർബാൻഡ് ഉപയോഗിക്കുവാൻ ഇഷ്‌ടമല്ലെങ്കിൽ സാധാരണ പോലെ കെട്ടി വച്ച് നെറ്റിട്ട് ഒതുക്കി വെയ്‌ക്കാം. യാത്രയ്‌ക്കിടയിൽ ഏറ്റവും അനുയോജ്യമായ ഹെയർ സ്‌റ്റൈൽ തിരഞ്ഞെടുക്കണം. മുടി നല്ലതുപോലെ മുകളിലേക്കെടുത്തു കെട്ടി വയ്‌ക്കുക. ഇതിനായി മുടി നല്ലതു പോലെ വലിച്ച് മുകളിലേക്കെടുത്ത് അൽപം അയച്ച് റബർ ബാന്‍റിടണം. പിന്നീട് മുടി വട്ടത്തിലെടുത്ത് കൊണ്ട കെട്ടി പിൻ ചെയ്യണം. സൈഡ് റോൾ കേശാലങ്കാരവും ചെയ്യാം. ഇതിൽ മുടി മുഴുവനും ചെവിയുടെ വശങ്ങളിലേക്ക് കൊണ്ടു വരണം. ഇനി ഇതിനേറ്റവും അറ്റത്തായി റബർ ബാന്‍റിടണം. റബർ ബാന്‍റിട്ടിരിക്കുന്ന ആ അറ്റം പിടിച്ച് അകത്തേക്ക് മടക്കി റോൾ ചെയ്യണം. മുടി ചെവിയുടെ അടുത്തെത്തുമ്പോൾ ഉള്ളിലേക്ക് അൽപം വലിച്ച് പിൻ ചെയ്യാം..

യാത്രവേളയില്‍ മുടി എങ്ങനെ സംരക്ഷിക്കാം

മുടി പൊടിയും വെയിലുമേൽക്കാതെ സൂക്ഷിക്കണം. മുടി അഴിച്ചിടുവാനും പാടില്ല.
മുടിയിൽ ക്ലിപ്പുകൾ ഇടുന്നത് കഴിവതും ഒഴിവാക്കണം. നനഞ്ഞ മുടി കെട്ടി വച്ച് പുറത്തു പോകരുത്.
യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള രാത്രി മുടിയിൽ ഒലിവെണ്ണ പുരട്ടി മസാജ് ചെയ്യണം. അതിനു ശേഷം തേച്ചു കഴുകി ഏതെങ്കിലും നല്ല കമ്പനിയുടെ ഷാംപൂ അല്ലെങ്കിൽ താളിപ്പൊടി ഉപയോഗിച്ച് കഴുകണം.
യാത്രയ്‌ക്കിടയിൽ ടവൽ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് കുറച്ചു നേരം തലയിൽ വയ്‌ക്കുക. അതിൽ ഉണങ്ങിയ ടവൽ വയ്‌ക്കണം. ഇതിനാൽ ശിരസ്സിലേക്കുള്ള രക്‌തപ്രവാഹം ശീഘ്രഗതിയിലാകും.
ഹെയർ ഡൈയുടെ സ്‌ഥാനത്ത് ഹെന്ന ഡൈ അഥവാ മൈലാഞ്ചി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *