ഈസിയായി രംഗോലി ഡിസൈനിംഗ് ചെയ്യാം
കേരളത്തിൽ അത്ര സജ്ജീവമല്ലെങ്കിലും തമിഴ്നാട് ഉൾപ്പെടെയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരത്തിൽ ഉള്ള ആചാരമാണ് രംഗോലി. നിറ പൊടികൾ കൊണ്ട് അതി മനോഹരമായ ഡിസൈനുകൾ സൃഷ്ടിക്കുന്ന കലാരൂപം. കാഴ്ചയിൽ തന്നെ എന്ത് ഭംഗിയാണല്ലേ. നോക്കി നിന്നാൽ കണ്ണെടുക്കാൻ തോന്നില്ല. തിഹാർ, പൊങ്കൽ, സംക്രാന്തി ദീപാവലി തുടങ്ങിയ ആഘോഷ വേളയിൽ ആണ് ചിലർ ഇത് വരച്ചിടുന്നത്. എന്നാൽ ഹൈന്ദവ ആചാര പ്രകാരം മിക്ക ആളുകളും വീട്ടുമുറ്റങ്ങളിൽ ഒരു ദിവസം പോലും മുടങ്ങാതെ രൂപകൽപ്പന ചെയ്യാറുണ്ട്. കുറച്ച് ക്രിയേറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്നവർ ആണെങ്കിൽ വളരെ ഭംഗിയിൽ ഇത് ചെയ്യാം.
വളരെ വിശഷ്ടമായ ഈ കലാരൂപം ഡിസൈൻ ചെയ്യുന്നതിനെ കുറിച്ച് അറിയാം.
കാലം മാറിയതിന് അനുസരിച്ച് രംഗോലി രൂപങ്ങളും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. എത്രത്തോളം മനോഹരമാക്കാമോ അത്രയും കൊണ്ടെത്തിക്കാൻ ആണ് പലരും ശ്രമിക്കുന്നത്. അരിപ്പൊടി, നിറമുള്ള മണൽ, പൂക്കളുടെ ദളങ്ങൾ തുടങ്ങിയ ഉപയോഗിച്ച് കൊണ്ടാണ് പണ്ട് കാലങ്ങളിൽ രംഗോലിയിട്ടിരുന്നത്. ഇപ്പോൾ പിന്നെ, കടയിൽ നിന്നും പല തരം ആർട്ടിഫിഷ്യൽ ചായപ്പൊടികൾ വാങ്ങാൻ കഴിയും.
അതുപോലെ പാറ്റേണുകൾ സൃഷ്ടിക്കുന്നതിന് ആയിട്ടുള്ള ഉപകരണങ്ങളും കടകളിൽ നിന്നു ലഭിക്കും. നിറകൂട്ടുകൾ വിതറിയ ശേഷം ബഡ്സോ നീണ്ട വടികളോ ഉപയോഗിച്ച് അത് ഷെയ്പ്പ് ചെയ്യാം. കൂടാതെ ചെറിയ വളയങ്ങളും ഡിസൈനുകൾ രൂപീകരിക്കുന്നതിന് ആയി തിരഞ്ഞെടുക്കാം. വീട്ടിൽ ഉപേക്ഷിച്ചിട്ടിരിക്കുന്ന പഴയ കുപ്പികളും ഇതിന് ഉപകാരപ്രദമാണ്. ഇതിന്റെയൊന്നും സഹായമില്ലാതെ നമുക്ക് കൈ മാത്രം വെച്ചും ഡിസൈൻ ചെയ്യാം. പക്ഷെ, അത് വളരെ ബുദ്ധിമുട്ടായിരിക്കും. നിത്യേനയുള്ള പരിശീലനം കൊണ്ട് മാത്രമേ അത് സാധിക്കൂ. അല്ലാത്ത പക്ഷം ഈ മാർഗ്ഗങ്ങളിലൂടെ നമുക്ക് വീട്ടിൽ തന്നെ ഭംഗിയായ രംഗോലി വരയ്ക്കാം. അപ്പോൾ ഈ ദീപാവലിക്ക് നമുക്കും പല നിറങ്ങൾ ചേർത്ത് വെച്ച് രൂപീകരിക്കുന്ന രംഗോലി എന്ന കലാരൂപം ഒന്ന് ട്രൈ ചെയ്യാവുന്നത് ആണ്.