ടെന്റ് മങ്ങാതെ എലൈന്‍ ഗൗൺ
സ്തീകളുടെയും കോളജ് ഗേള്‍സിന്റെയും വാര്‍ഡ്രോബില്‍ ഗൗൺ ഇടം പിടിച്ചിട്ട് കാലം കുറെയായി.താഴ്ഭാഗം വീതി കൂടിയും മുകളിലേക്കെത്തുമ്പോള്‍ ഇടുങ്ങിയതുമായ വസ്ത്രമാണ് എലൈൻ ഗൗൺ അല്ലെങ്കിൽ എലൈൻ ഡ്രസ്. ഇംഗ്ലീഷ് അക്ഷരം ‘എ’യുടെ രൂപമായതിനാലാണ് ഇതിന് എലൈൻ ഗൗൺ എന്ന് പേര് വീണത്.
ഡെനിം പോലുള്ള തുണികൊണ്ട് എലൈൻ ഡ്രസുകൾ ചെയ്യാം. എലൈൻ ഫ്രോക്ക്, എലൈൻ ഫുൾ ഗൗൺ, എലൈൻ സ്കേർട്ട്സ് എല്ലാം ഈ ഗണത്തിൽപെടുന്നതാണ്. 1955ൽ ക്രിസ്റ്റ്യൻ ഡെയർ എന്ന ഫാഷൻ ഡിസൈനറാണ് ആദ്യമായി ഈ വസ്ത്രം പുറത്തിറക്കിയത്. ആദ്യം ജാക്കറ്റായാണ് ഉപയോഗിച്ചിരുന്നത്. കാലത്തിനനുസരിച്ച് ഇതിന് രൂപമാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. വിവാഹത്തിന് വധുവിനൊപ്പമുള്ള കുട്ടികൾ സാധാരണ എലൈൻ ഡ്രസുകളാണ് ധരിക്കുന്നത്.

ഏത് ശരീരപ്രകൃതകാര്ക്ക് ഈ വസ്ത്രം ഒരുപോലെ ചേരും.ഫ്ലെയര്‍ അധികം ഇല്ലാത്തതിനാൽ നടക്കാനുള്ള സ്പേസ് മാത്രമെ ഇതിനുണ്ടാകൂ. തടികൂടുതലുള്ളവർക്ക് തടി തോന്നിക്കാതിരിക്കാൻ ഏറ്റവും ചേരുന്ന വസ്ത്രമാണിത്.
എലൈൻ ഗൗൺ പൂർണമായുംഫ്ലോറല് പ്രിൻറാക്കാതിരിക്കുന്നതാണ് ഭംഗി.. പകുതി ഫ്ലോറലും ബാക്കി ഭാഗം പ്ലെയിനും ആണങ്കില്‍ കൂടുതൽ ആകർഷകമാകും. കോംപിനേഷൻ കൊടുക്കുമ്പോള്‍ താഴെയുള്ള കളറിന്റെ ഓപ്പോസിറ്റ് കളറായിരിക്കണം മുകളിൽ കൊടുക്കേണ്ടത്.

ഇടുപ്പിെൻറ ഭാഗം വരെ ഒരു ഡിസൈനും മുകളിലേക്ക് മറ്റൊരു ഡിസൈനുമായിരിക്കും വരുന്നത്. ഒരു ബെൽറ്റ് കൂടി കൊടുക്കുന്നത് നല്ലതാണ്. ഒറ്റ പീസായും എലൈൻ ഡ്രസുകൾ ഡിസൈൻ ചെയ്യാറുണ്ട്.