മുട്ട പുട്ട് (eggputtu )
പുട്ട് മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പുട്ട് മിക്ക ദിവസങ്ങളിലും നമ്മുടെ പാത്രങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. എന്നും ഉണ്ടാക്കുന്ന പുട്ടില്‍ കുറച്ച് വെറൈറ്റി ആയാലോ? പുട്ടും പഴവും പുട്ടും കടലയും പുട്ടും മുട്ടയും പുട്ടും പപ്പടവും പുട്ടും ചിക്കനും എന്നുവേണ്ട പല കോമ്പിനേഷനുകളും പരീക്ഷിക്കുമ്പോള്‍ ഇതുകൂടി ഒന്നു പരീക്ഷിച്ചുനോക്കാം. വെറും 15 മിനുട്ട്‌കൊണ്ട് തയാറാക്കാവുന്ന വിഭമാണിത്.
ചേരുവകള്‍:
അരിപ്പൊടി – 2 കപ്പ്
ചിരകിയ തേങ്ങ – 1 കപ്പ്
വെള്ളം – ഒരു കപ്പിന് മുക്കാല്‍ കപ്പ് കണക്കിന്
ഉപ്പ് – ആവശ്യത്തിന്
(മുട്ട മസാലയ്ക്ക്)
മുട്ട – 4
സവോള – 1 (ചെറുതായി അരിഞ്ഞത്)
തക്കാളി – 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി – അര ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആദ്യം മുട്ട മസാലയ്ക്കുള്ളവ തയാറാക്കാം. അതിനായി മുട്ടയില്‍ കുരുമുഴകും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് അടിച്ചുവച്ച മുട്ട അതിലേക്കിട്ട് ചിക്കിയെടുക്കുക. അതേ പാനിലേക്ക് കുറച്ച് എണ്ണ ചേര്‍ത്ത് അരിഞ്ഞുവച്ചിരിക്കുന്ന സവോള ചേര്‍ക്കുക. അതിന്‌റെ പച്ചപ്പ് മാറിക്കഴിഞ്ഞാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് ചേര്‍ക്കുക. കുറച്ച് സമയത്തേക്ക് നന്നായി ഇളക്കുക.
ഇനി മസാലപൊടികള്‍ ചേര്‍ത്ത് ഒരു മൂന്ന് മിനുട്ട് ഇളക്കുക. അതിനുശേഷം തക്കാളിയും ഉപ്പും ചേര്‍ത്തിളക്കാം. കുറച്ച് ഗ്രേവി പരുവത്തിലാകാന്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ വെള്ളം ചേര്‍ക്കാം. ഒരുപാട് വെള്ളം പോലെയോ വരണ്ട രീതിയിലോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്രയും ചെയ്ത പാന്‍ മാറ്റിവയ്ക്കാം.
കടപ്പാട് : റിനി ഹെന്‍ട്രി