ടി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമ” അവകാശികൾ ” 17 ന് ചിത്രം തിയേറ്ററിലേക്ക്

കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ ആഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും.ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികൾ പ്രദർശിപ്പിക്കുന്നത്.


ഔദ്യോഗിക പ്രഖ്യാപനം മലയാളത്തിൻ്റെ പ്രിയ നടൻ ടി.ജി രവി നിർവ്വഹിച്ചു.സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റ്റി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമയാണ് അവകാശികൾ.ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.


ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാല സങ്കീർണ്ണതകൾ നർമ്മത്തിൽ ചാലിച്ച് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഇർഷാദ്, ടി.ജി രവി, ബേസിൽ പാമ, ജയരാജ് വാര്യർ , സോഹൻ സീനു ലാൽ, , വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ . എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ്-അഖിൽ എ ആർ, കലാസംവിധാനം-ആർ എൽ വി അജയ്,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *