ലോകത്താദ്യം കോറണബാധയേറ്റത് ആര്‍ക്ക്? വിശദീകരണവുമായി ലോകാരോഗ്യസംഘടന
കോറോണ എന്ന കുഞ്ഞന്‍ വൈറസ് ലോകത്തെ ആകമാനം പിടിച്ചുകുലുക്കി കഴിഞ്ഞു. ഇന്ത്യയുള്‍പ്പടെ പലരാജ്യങ്ങളും വൈറസിന്‍റെ പിടില്‍ നിന്നും പൂര്‍ണ്ണമായും മുക്തിനേടിയിട്ടില്ല. ഇപ്പോഴിത കോറോണയെ കുറിച്ച് പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് ലോകാരോഗ്യസംഘടന.∙ ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.. വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മത്സ്യവിൽപനക്കാരിയിൽ ഡിസംബർ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കി. തുടക്കത്തിൽ കണ്ടെത്തിയ വൈറസ് ബാധിതരിൽ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയിൽ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനിൽപില്ല.സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തൽ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ് ഇപ്പോള്‍ തിരുത്ത് വന്നിരിക്കുന്നത്