പാദപരിചരണം
പാദങ്ങളുടെ മനോഹാരിത നിലനിർത്താൻ എപ്പോഴും മോയിസ്ച്ചുറൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങളിലെ മൃതചർമ്മം ഉരസി വൃത്തിയാക്കിയ ശേഷം ക്രീം ബേസ്ഡ് ആയിട്ടുള്ള ഫുട്ട്ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെ യ്ത് മോയിസ്ച്ചുറൈസ് ചെയ്യാം.
ഇപ്രകാരം ഉപ്പൂറ്റി വരണ്ടുപൊട്ടുന്നത് ഫലപ്രദമായി തടയാനാവും. എന്നാൽ ഉപ്പൂറ്റി വിണ്ടുകീറി രക്‌തസ്രാവം ഉണ്ടാകുന്ന സാഹചര്യമാണെങ്കിൽ നല്ലൊരു ഡോക്ടറെ കണ്ട് വേണ്ട പരിഹാരം തേടാം. ഡയബറ്റീസ്, ഹൈപ്പോതൈറോയിഡിസം, അറ്റോപിക് ഡർമ്മറ്റൈറ്റിസ് എന്നിങ്ങനെയുള്ള പല അസുഖങ്ങൾ കൊണ്ടും ഇത്തരത്തിൽ ഉപ്പൂറ്റി വിണ്ടുകീറി രക്തസ്രാവമുണ്ടാകാം. പെട്രോളിയം ജെല്ലി, ഗ്ലിസറിൻ, ലാനോലിൻ എന്നിവ ചേർന്ന ക്രീം ഇതിനൊരു പരിഹാരമാണ്. ഉപ്പൂറ്റി വരണ്ടുപൊട്ടുന്ന പ്രശ്നമുള്ളവർക്ക് ഇത്തരം ക്രീം ഉപയോഗിക്കാം.
ഇത്തരത്തിലുള്ള ക്രീമിൽ കാലൻഡ്യൂല, മുല്ലപ്പൂവ് തുടങ്ങി മറ്റ് ചില പൂക്കൾ, കോകോ ബട്ടർ എന്നിങ്ങനെ വേറെയും ചേരുവകൾ അടങ്ങിയിട്ടുണ്ടാകും. പതിവായി ഉപയോഗിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടാം.