മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരവും പരശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു

ഇന്ത്യയുടെ മുൻ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ, തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷൻകപ്പ് കിരീടം എത്തിച്ചത് ചാത്തുണ്ണിയായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്‌ക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖ താരങ്ങളെ വാർത്തെടുക്കുന്നതില്‍ പരിശീലകനെന്ന നിലയിലും നിർണായകമായ പങ്ക് വഹിച്ചു. ഐഎം വിജയൻ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചൻ, യു ഷറഫലി തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിക്ഷണത്തില്‍ വളർന്നുവന്നവരാണ്. വാസ്‌കോ ഗോവ, സെക്കന്ദരാബാദ്, ഓര്‍കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു ടികെ ചാത്തുണ്ണി.കേരള പൊലീസ് ആദ്യമായി ഫെഡറേഷന്‍ കപ്പ് നേടിയതും ടി കെ ചാത്തുണ്ണിയുടെ പരിശീലനത്തിന് കീഴിലായിരുന്നു

1979ലാണ് ടി കെ ചാത്തുണ്ണി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായത്. പിന്നീട് മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, സാല്‍ഗോക്കര്‍, എഫ്‌സി കൊച്ചിന്‍ തുടങ്ങി നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കി. ഫുട്‌ബോള്‍ മൈ സോണ്‍ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട് ടി കെ ചാത്തുണ്ണി.

Leave a Reply

Your email address will not be published. Required fields are marked *