നാല് വര്‍ഷം മദ്യത്തിന് അടിമ; തുറന്ന് പറഞ്ഞ് ജെസീക്ക

പഴയകാല ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അമേരിക്കന്‍ ഗായിക ജസീക്ക സിംപ്സണ്‍. ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് അടിമയായിരുന്ന സമയത്ത് എടുത്ത ചിത്രമാണ് ഇതെന്ന് ജസീക്ക പറയുന്നു. ചിത്രം പങ്കുവച്ച് അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്സണ്‍ ഇങ്ങനെ കുറിച്ചു.

2017 നവംബര്‍ ഒന്നിന് അതിരാവിലെ ഞാന്‍ ഇങ്ങനെയായിരുന്നു, തിരിച്ചറിയാന പറ്റാത്ത എന്റേതുതന്നെ ഒരു പതിപ്പ്. സ്വയം കണ്ടെത്താനും കെട്ടുപൊട്ടിച്ചെറിഞ്ഞ് സൂക്ഷ്മമായി വിശകലനം ചെയ്യാനും എനിക്കൊരുപാടുകാര്യങ്ങളുണ്ടായിരുന്നു. എന്റെ ഉള്ളിലെ വെളിച്ചം തിരിച്ചുപിടിക്കാനും എന്റെ ആത്മാഭിമാനത്തിന്റെ ആന്തരിക പോരാട്ടത്തില വിജയം കാണിക്കാനും ഈ ലോകത്തെ തുളച്ചുകയറുന്ന വ്യക്തതയോടെ ധൈര്യപ്പെടുത്താനും ഞാന എന്നെ അനുവദിക്കുമെന്ന് ഈ നിമിഷം തന്നെ എനിക്കറിയാമായിരുന്നു ജെസീക്ക വിവരിച്ചു. ഇത് ചെയ്യുന്നതിന് മദ്യപാനം നിറുത്തേണ്ടതുണ്ടായിരുന്നു. കാരണം, എന്റെ മനസ്സിനെയും ഹൃദയത്തെയും ഒരേ ദിശയില ചലിക്കുകയായിരുന്നു. തുറന്ന് പറയാമല്ലോ അത് എന്നെ തകരത്തു കളഞ്ഞിരുന്ന ജെസീക്ക പറഞ്ഞു

മദ്യപാനം ഉപേക്ഷിച്ചശേഷം തന്നെ ബഹുമാനിക്കാന പഠിച്ചുവെന്നും താരം പറഞ്ഞു.മദ്യപാനം ആയിരുന്നില്ല പ്രശ്നം. ഞാനായിരുന്നു പ്രശനക്കാരി. ഞാന്‍ എന്നെ സനേഹിച്ചിരുന്നില്ല. എന്‍റെ തന്നെ ശക്തിയെ ഞാന്‍ ബഹുമാനിച്ചിരുന്നില്ല. ഇന്ന് ഞാനത് ചെയ്യുന്നു അവര്‍ കൂട്ടിചേര്‍ത്തു

ജെസീക്കയെ പിന്തുണച്ചുകൊണ്ട് ഒട്ടേറെ പേരാണ് അവരുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നടിമാരായ ചെലസെ ഹാനഡലറും കെയലി റിച്ചാരഡസും ജെസീക്കയുടെ തുറന്നു പറച്ചിലിനെ പിന്തുണച്ചു. ഗായികയായ കാരനി വില്സണും തന്റെ സമാനമായ ജീവിതത്തെക്കുറിച്ച് കമന്‍റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *