സൗന്ദര്യ സംരക്ഷകൻ വെളുത്തുള്ളി
നമ്മുടെ ഭക്ഷണവിഭവങ്ങളിൽ വെളുത്തുള്ളി ഉപയോഗിക്കാത്തവർ ആരുണ്ട്. പച്ചക്കറികൾക്കും ഇറച്ചിക്കു രുചിയും മണവും നൽകുന്നതിനും അച്ചാറുകൾ ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വെളുത്തുള്ളി ഉപയോഗിക്കുന്നു.
എന്നാൽ ഇവ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കുമെന്ന് എത്രപേർക്കറിയാം. അവ എന്തൊക്കെയാണെന്ന് നോക്കാം :-
• മുഖക്കുരുവിനെ അകറ്റാം
മുഖക്കുരുവിനെതിരെയുള്ള ഫലപ്രദമായ മാർഗ്ഗമാണ് വെളുത്തുള്ളി. കാരണം ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമത്തിലെ എല്ലാതരത്തിലുമുള്ള ഇൻഫെക്ഷനുകളും ഇല്ലാതാക്കി മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. അതിനായി രണ്ടോ മൂന്നോ വെളുത്തുള്ളിയുടെ നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്
• ബ്ലാക്ഹെഡ്സ് ഇനി മറന്നേക്കു
കൂടുതൽ ആളുകളും നേരിടുന്ന ചർമ്മ പ്രശ്നമാണ് ബ്ലാക്ഹെഡ്സ്. കാരണം എല്ലാവരും ആഗ്രഹിക്കുന്നത് യാതൊരു പാടുകളുമില്ലാത്ത മനോഹരമായ മുഖമാണ്.
ബ്ലാക്ഹെഡ്സ് അപ്പാടെ ഇല്ലാതാക്കാനുള്ള മാർഗമാണ് വെളുത്തുള്ളി. അതിനായി വെളുത്തുള്ളിയും തക്കാളിയും നന്നായി അരച്ചെടുത്ത് മിശ്രിതം മുഖത്തു പുരട്ടുന്നത്. ഇത്തരത്തിലുള്ള ചർമപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
• ചുളിവുകൾ ഇല്ലാതെ മുഖം സംരക്ഷിക്കാം
രണ്ടുമൂന്ന് വെളുത്തുള്ളി അല്ലി എടുത്ത് ചതച്ച് തേനുമായി മിക്സ് ചെയ്തു മുഖത്ത് പുരട്ടുന്നത് ചുളിവുകൾ ഇല്ലാതാക്കി മുഖം സംരക്ഷിക്കാൻ സഹായിക്കും. മുഖത്ത് പുരട്ടിയ മിശ്രിതം 10 മിനിറ്റുകൾക്ക് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക.
• സ്ട്രെച്ച് മാർക്കുകൾ ഇല്ലാതെയാക്കുന്നു
വെളുത്തുള്ളിയിൽ ഉള്ള സൾഫർ ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചൂടാക്കിയ ഗാർലിക് ഓയിൽ സ്ട്രെച്ച് മാർക്കുള്ള ഭാഗത്ത് പുരട്ടുന്നത് അത് ഇല്ലാതാക്കാൻ സഹായിക്കും.
• സുന്ദരമായ നഖങ്ങൾ നിലനിർത്താൻ
ആരോഗ്യമുള്ള നഖങ്ങൾ നിലനിർത്താൻ
ആഗ്രഹിക്കുന്നവരാണ് നമ്മൾ. അതിനായി ചൂടാക്കിയ ഗാർലിക് ഓയിൽ നഖങ്ങളിൽ പുരട്ടുന്നതിലൂടെ നഖങ്ങൾ ഒടിഞ്ഞു പോകാതെ ദൃഢമായി നിലനിർത്തുവാനും നഖങ്ങൾ മഞ്ഞനിറം ആകാതെ നിലനിർത്താനും സഹായിക്കും.
മുഖസൗന്ദര്യത്തിന് മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം കൂടിയാണ് വെളുത്തുള്ളി. വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.