തുടക്കകാര്‍ക്കും ധൈര്യമായി മെയ്ക്കപ്പ് ഇടാം

മെയ്ക്കപ്പ് ഇടുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ചർമ്മത്തിന്‍റെ നിറത്തിനനുസരിച്ച് വേണം മേക്കപ്പ് ഇടാൻ. ഒരുങ്ങുന്നതിന് മുമ്പ് സ്‌കിൻ ഏത് തരത്തിൽ ഉള്ളത് ആണെന്ന് അറിയണം. ഇത് അനുസരിച്ച് വേണം ന്യൂട്രിലൈസർ, കൺസീലർ, ഫൗണ്ടേഷൻ ബേസ് തുടങ്ങിയവ തിരഞ്ഞെടുക്കാൻ.

കണ്ണുകൾ ആകർഷമാക്കാം – മുഖത്തെ ആദ്യ പടി ഒരുക്കം കഴിഞ്ഞാൽ കണ്ണുകൾക്കുള്ള മേക്കപ്പ് ചെയ്യാം. ഏറ്റവുമാദ്യം കണ്ണുകൾക്ക് മുകളിൽ ഐലിഡിൽ ഐഷാഡോ ഫിക്‌സർ പുരട്ടുക. ഇത് ഷാഡോ താഴോട്ട് പടരാതിരിക്കാൻ സഹായിക്കും. തുടർന്ന് സിൽവർ അഥവാ ഗോൾഡ് കളറുള്ള ഐഷാഡോ ഐലിഡിൽ പുരട്ടാം. നന്നായി മെർജ് ചെയ്യുക. ഐബ്രോസിന് താഴെയായി വൈറ്റ് ഹൈലൈറ്റർ പുരട്ടാം. ഇനി ഐലൈനർ പെൻസിലോ ബ്രഷോ ഉപയോഗിച്ച് ഇത് പുരട്ടുക. കണ്ണിന് താഴെയായി വാട്ടർ ലൈൻ ഏരിയായിൽ കാജൽ പെൻസിൽ കൊണ്ട് വരയ്‌ക്കുക. മേക്കപ്പ് പടരുന്നത് തടയാനിത് സഹായിക്കും. കൺപീലികളിൽ മസ്ക്കാര പുരട്ടി കണ്ണുകൾ മനോഹരമാക്കാം.

ഡാർക്ക് ഫേസിനിണങ്ങുന്ന വിധം – ആദ്യം മുഖം വൃത്തിയാക്കണം. ഇതിനായി വെറ്റ് വൈപ്‌സ് ഉപയോഗിക്കാം. ഇനി ടോണർ മുഖത്ത് സ്‌പ്രേ ചെയ്യാം. അതിനുശേഷം ബ്രഷ് ഉപയോഗിച്ച് മുഖത്ത് വട്ടത്തിൽ ചലിപ്പിച്ച് ടോണിംഗ് ചെയ്യണം. ഉണങ്ങി കഴിയുമ്പോൾ മോയ്‌സ്‌ചുറൈസർ പുരട്ടണം. പിന്നീട് ചുണ്ടുകളിൽ വിരലുപയോഗിച്ച് കണ്ടീഷണർ പുരട്ടാം. മോയ്‌സ്‌ചുറൈസർ പുരട്ടി 10 മിനിറ്റിനു ശേഷം മുഖത്തെ കറുപ്പു നിറമുള്ള ഭാഗങ്ങളിൽ ന്യൂട്രിലൈസർ ബ്രഷ് ചെയ്യണം. ഇരുണ്ട നിറമാണെങ്കിൽ ഓറഞ്ച് കളർ ന്യൂട്രിലൈസറാണ് അനുയോജ്യം. കാരണം ഇത് സ്കിന്നിൽ നന്നായി മിക്‌സാവും.

15 മിനിറ്റ് വരെ ഇത്. മുഖത്ത് നന്നായി ന്യൂട്രിലൈസായിക്കോളും. അഥവാ സമയമില്ലെങ്കിൽ അതിനുമീതെ ട്രാൻസ്‌പെരന്‍റ് പൗഡർ പുരട്ടി ഉടനടി മേക്കപ്പ് ചെയ്യാം. ബ്രഷുപയോഗിച്ചു വേണം മുഖത്ത് ടച്ച്‌അപ്പ് ചെയ്യാൻ.

പിന്നീട് മുഖത്ത് കൺസീലർ പുരട്ടണം. മുഖത്തെ എല്ലാ കുറവുകളേയും ഭംഗിയായി മറയ്‌ക്കും. പിന്നീട് ഇതിന് മീതെ ബ്രഷ് ഉപയോഗിച്ച് ട്രാൻസ്‌പെരന്‍റ് പൗഡർ പുരട്ടാം. ശേഷം ഫൗണ്ടേഷൻ ഇടാം. അതിനുമീതെ ലൂസ് പൗഡറോ കോംപാക്‌റ്റ് പൗഡറോ ടച്ച്‌അപ്പ് ചെയ്യാം. ഫൗണ്ടേഷൻ സെറ്റാവാൻ ഇത് സഹായിക്കും. ഇനി സ്‌കിൻ ഫിനിഷ് പൗഡർ ടച്ച് ചെയ്യാം.

ചുണ്ടുകൾ – ചുണ്ടുകളിൽ ആദ്യമെ തന്നെ പെൻസിലുകൊണ്ട് ഔട്ട്‌ലൈൻ വരയ്‌ക്കുക. ഔട്ട്‌ലൈനിനുള്ളിൽ ലൈറ്റ് കളർ ലിപ്‌സ്‌റ്റിക് നിറയ്‌ക്കുക. നേർത്ത ചുണ്ടുകളാണെങ്കിൽ ഔട്ട്‌ലൈൻ പുറത്തേക്ക് വരത്തക്കവണ്ണം വരയ്‌ക്കുക. വലുതാണെങ്കിൽ ലിപ് ഔട്ട്‌ലൈൻ അകത്തേക്ക് വരത്തക്കവണ്ണം ഒതുക്കി വരച്ച് ലിപ്‌സ്‌റ്റിക് പുരട്ടാം.

കവിള്‍ – ബ്രഷുപയോഗിച്ച് ബ്രോൺസർ കവിളിണകളിൽ കൺടൂറിംഗ് ചെയ്യാം. ഇത് മൂക്കിലും മുഖത്തും ചെയ്യാം. കൺടൂറിംഗിനു ശേഷം കവിളിണകളിൽ ബ്ലഷർ പുരട്ടാം. ചീക്‌സ് ബോൺ തുടങ്ങി കൺകോണുകൾ വരെ ഇത് ടച്ചപ്പ് ചെയ്യാം.

മുടി കെട്ടാം ഭംഗിയായി – പ്ലീറ്റ്‌സ് റോൾ സ്‌റ്റൈൽ – മുടി നന്നായി ചീകിയതിനു ശേഷം ഇയർ ടു ഇയർ മുടി പാർട്ടാക്കുക. മുൻവശത്തെ മുടി ചെറിയ സെക്ഷനായി എടുത്ത് ബാക്ക് കോമ്പ് ചെയ്‌ത് പിന്നിലോട്ട് പിൻ ഉപയോഗിച്ച് സെറ്റ് ചെയ്‌തിടുക. സെറ്റ് ചെയ്‌ത മുടിയിൽ നിന്നും ബാക്കി വന്ന മുടി കെട്ടുക.

ഇതിന് താഴെയുള്ള മുടി മൂന്ന് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗവും ബാക്ക് കോമ്പിംഗ് ചെയ്‌ത് കൊണ്ട കവർ ചെയ്‌ത് പിൻവെച്ച് സെറ്റ് ചെയ്യാം. മുകളിൽ കൊണ്ടയിൽ അല്‌പം മുടിയെടുത്ത് നേർത്തതായി പിന്നി കൊണ്ടചുറ്റി സെറ്റ് ചെയ്യാം. ഇനി ആർട്ടിഫിഷ്യൽ ഹെയർ അറ്റാച്ചുമെന്‍റിൽ (പിന്നിയത്) ഹെയർ ആക്‌സസറീസ് ഫിക്‌സ് ചെയ്‌ത് കൊണ്ടയ്‌ക്ക് സൈഡിലായി അറ്റാച്ചു ചെയ്യാം. ഹെയർ സ്‌റ്റൈലിൽ സ്‌പ്രേ ചെയ്യുക. വേനൽക്കാലത്ത് ഈ ഹെയർസ്‌റ്റൈൽ ഏറെ അനുയോജ്യമായിരിക്കും.

എയർ ബ്രഷ് ഉപയോഗിച്ച് – ഏറ്റവുമാദ്യം മുഖം വെറ്റ് വൈപ്‌സ് കൊണ്ട് തുടച്ച് വൃത്തിയാക്കുക. അതിനുശേഷം ടോണിംഗ് ചെയ്യാം. ഇനി എയർബ്രഷ് മെഷീനിൽ മൈക്രോ ഫൗണ്ടേഷൻ ഇടാം. പിന്നീട് മുഖത്ത് ആവശ്യമായ ഇടത്തൊക്കെ കൺസീലിംഗ് ചെയ്യാം. ഇനി എയർ മെഷീനിന്‍റെ പ്രഷർ ഫിറ്റ് ഫൗണ്ടേഷൻ കൊണ്ട് മുഖത്ത് പ്രഷർ നൽകാം. അതിനു ശേഷം ബ്രഷുപയോഗിച്ച് നന്നായി മെർജ് ചെയ്യാം. ഫൗണ്ടേഷൻ മെർജ് ആയ ശേഷം അതിൽ മൈക്രോ സിൽക്ക് പൗഡർ പുരട്ടുക. ഇനി അതിൽ ബ്രഷുകൊണ്ട് ലൂസ് പൗഡർ പുരട്ടാം.

സ്‌മോക്കി ഐസ് മേക്കപ്പ് – കണ്ണുകളുടെ അടുത്തായി കൺസീലർ ഇടണം. എന്നിട്ട് ഐഷാഡോ ബേസ് പുരട്ടുക. പിന്നീട് കൺമഷി എഴുതി ഐഷാഡോ ഇടുന്ന ഭാഗത്ത് പയ്യെ ഒന്ന് മെർജ് ചെയ്യണം. ശേഷം ബ്രൗൺ കളർ ഐഷാഡോ ഇടണം. ഐബ്രോസ് ബോണിന് താഴെ സിൽവർ കളർ ഹൈലൈറ്റർ പുരട്ടുക. എന്നിട്ട് ഡാർക്ക് ബ്രൗൺ കളർ പെൻസിലുകൊണ്ട് ഐബ്രോസിന് ഡാർക്ക് ഷെയ്ഡ് നൽകാം. ഐഷാഡോവിന് മുകളിൽ സീലർ കൂടി പുരട്ടിയാൽ മനോഹരമായിരിക്കും. ഐലിഡിനിടയിൽ റോസ് നിറം ചെറിയ രീതിയിൽ കൊടക്കുക. കണ്ണെഴുതേണ്ടത് ജെൽ ഐലൈനർ ബ്രഷ് കൊണ്ട് ആയിരിക്കണം. കണ്ണുകൾക്ക് കീഴിൽ ബ്രൗൺ പെൻസിൽ കൺമഷി അപ്ലേ ചെയ്യുക. ഇനി അവസാന സ്റ്റെപ്പായി മസ്‌ക്കാര ഇടാം.

Leave a Reply

Your email address will not be published. Required fields are marked *