ട്രക്കിംഗ് ഇഷ്ടമാണോ എന്നാല്‍ വിട്ടോ ‘പൈതല്‍ ‘മലയ്ക്ക്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മല അഥവാ വൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്.
മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കർണ്ണാടക അതിർത്തിയിലായി കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്.വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ.
എത്തിച്ചേരാന്‍
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം. ആലക്കോട് ,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കേണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം