വീടും സ്ഥലവും വാടകക്കാര്‍ക്ക് ഇഷ്ടദാനം നല്‍കി വൈറലായ അമ്മ

വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് തന്‍റെ വീടും പുരയിടവും ഇഷ്ടദാനം നല്‍കിയ ചന്ദ്രമതി അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ താരം. പതിനാല് വര്‍ഷമായി തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സരസ്വതിയുടെ കുടുംബത്തിനാണ് ചന്ദ്രമതി തന്‍റെ സ്വത്തുക്കള്‍ ഇഷ്ടദാനം നല്‍കിയത്.


ചന്ദ്രമതിയമ്മയുടെ ഈ തീരുമാനത്തിന് പിന്നില്‍ വലിയൊരു കരുതലിന്റെ കഥകൂടിയുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരസ്വതി കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകക്കാരായി എത്തുന്നത്.ഇതിനിടെ സരസ്വതിയുടെ ഭര്‍ത്താവിന് അപകടം സംഭവിക്കുകയും ശരീരം തളരുകയും ചെയ്തു. ഇതിന് ശേഷം ചന്ദ്രമതിയമ്മ അവരോട് വാടക വാങ്ങിയിട്ടില്ല. ആരുമില്ലാത്ത ചന്ദ്രമതിയമ്മയ്ക്ക് സരസ്വതി ,മകളായി, പൊന്നു ,കൊച്ചുമകളും.


സരസ്വതിയുടെ ഭര്‍ത്താവ് മരിച്ചു. തന്‍റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരരുതെന്നതാണ് ചന്ദ്രമതിയമ്മ ആഗ്രഹിച്ചു. അവരുടെ വീടും പുരയിടവും വാടകക്കാർക്ക് ഇഷ്ടദാനം ചെയ്ത് അടൂര്‍ മണ്ണടി, മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്‌നേഹം കൊണ്ട് മാതൃക തീര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *