വേഗത്തില്‍ മാസ്കുകള്‍ ധരിച്ച് റെക്കോര്‍ഡ് ഇട്ട് യുവാവ്
കോറോണവൈറസ് വ്യാപിച്ചതോടെ മാസ്ക് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു.എന്തായാലും ഇതോടെ മാസ്കിന്‍റെ വിപണിയും കൂടി. വസ്ത്രത്തിന് ചേരുന്ന മാസ്കും വില കൂടിയ മാസ്ക്കുകൾ സ്വര്‍ണം പൂശിയ മാസ്കുമൊക്കെ നാം ഇന്ന് കാണുന്നുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ച് റെക്കോർഡ് സ്വന്തമായിരിക്കുകയാണ് ഒരു യുവാവ്. വെറും ഏഴ് സെക്കന്‍റ് കൊണ്ട് ഏറ്റവും കൂടുതൽ മാസ്ക്കുകൾ ധരിച്ചാണ് യുവാവ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ജോർജ്ജ് പീൽ എന്ന യുവാവാണ് 7.35 സെക്കന്‍റിനുള്ളില്‍ 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജോര്‍ജിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
വളരെ വേഗത്തിൽ മാസ്ക്കുകൾ ധരിച്ചാണ് ജോർജ്ജ് റെക്കോര്‍ഡ് നേടിയത്. “10 സർജിക്കൽ മാസ്ക്കുകള്‍ ധരിക്കാൻ വേണ്ട ഏറ്റവും വേഗതയേറിയ സമയം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രാചാരം നേടുന്നത്.യുകെ സ്വദേശിയാണ് ജോര്‍ജ്.