ചെറുപ്പത്തിലോ നരയോ വിഷമിക്കേണ്ട; ഇതാ പരിഹാരം

ഇന്നത്തെ യുവത്വം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അകാല നര. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം.മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു.തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം

പരിഹാരം

  • മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
  • ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക
  • കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക
  • ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും
  • കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തലയില്‍ തേയ്ക്കുക
  • തല തണുക്കെ എണ്ണതേച്ച് കുളിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
  • ഭക്ഷണത്തില്‍ പച്ചക്കറി, പഴം ഇവയുടെ അളവ് വര്‍ധിപ്പിക്കുക, കൊഴുപ്പ് കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാര വസ്തുക്കള്‍ പാടെ നിര്‍ത്തുക
  • ഷാംപൂ, ഹെയര്‍ഡൈ തുടങ്ങിയവ മുടി നരയ്ക്കാന്‍ പ്രേരക ഘടകങ്ങളാണ്
  • ക്ലോറിന്‍ ചേര്‍ന്ന വെള്ളം അകാലനരയുണ്ടാക്കുന്ന ഏറ്റവും പ്രധാന വില്ലനാണ്
  • ആഹാരത്തില്‍ ചീര, തഴുതാമ, കാരറ്റ് എന്നിവ ധാരാളമായി ചേര്‍ക്കുക
  • സോയമില്‍ക്ക്, ധാന്യങ്ങള്‍ എന്നിവയില്‍ അകാലനര തടയാന്‍ കഴിവുള്ള വിറ്റാമിനുകള്‍ ബി അടങ്ങിയിട്ടുണ്ട്
  • ധാരാളം ശുദ്ധജലം കുടിക്കുക. കുറഞ്ഞത് പത്ത് ഗ്ലാസ് ശുദ്ധജലമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം
  • കഠിനജലം (സാന്ദ്രത കൂടിയ വെള്ളം) ആണ് ലഭ്യമെങ്കില്‍ തിളപ്പിച്ചാറിയ ശേഷമേ കുളിക്കാവൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!