രണ്ടായിരംകൊടുത്താല്‍ 2100 ന് സാധനങ്ങള്‍!!! വൈറലായൊരു പരസ്യം

രണ്ടായിരം രൂപ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് നിരവധി രസകരമായ വാർത്തകളും ട്രോളുകളും വിമർശനങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

2000 രൂപ പിന്‍വലിച്ചതോടെ രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും എങ്ങനെയെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് ആളുകളുടെ ശ്രമം. ഒരു ഇറച്ചികടയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ടായിരത്തിന്‍റെ നോട്ടും കടയുമായി എന്ത് ബന്ധമാണെന്നല്ലേ.. ഈ കടയിൽ നിങ്ങൾ രണ്ടായിരത്തിന്റെ നോട്ട് നൽകി സാധനം വാങ്ങുകയാണ് എങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും. എന്തൊരു ബിസിനസ് ഐഡിയ അല്ലേ? വിൽപന കൂട്ടാൻ വളരെ ബുദ്ധിപൂർവമുള്ള ആശയം എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിലാണ് ഇതിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്.

ജിടിപി ന​ഗറിലുള്ള സറദാർ എ പ്യുവർ മീറ്റ് ഷോപ്പിന്റേതാണ് പരസ്യം. പോസ്റ്ററിൽ ഒരു 2000 -ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. ഏതായാലും റെഡ്ഡിറ്റിൽ പങ്ക് വച്ചിരിക്കുന്ന പോസ്റ്റ് അധികം വൈകാതെ തന്നെ മറ്റ് സോഷ്യൽ മീഡിയകളിൽ അടക്കം വൈറലായി. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊരു ​ഗംഭീരം ബിസിനസ് ഐഡിയ തന്നെ എന്നാണ് പലരുടേയും കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *