ഭാവനയുടെ ബിഎഫ്എഫ് ഫോട്ടോ എടുത്ത് മജ്ഞുവാര്യർ: ഫോട്ടോ നെഞ്ചിലേറ്റി സോഷ്യല്‍മീഡിയ

ഭാവനയും മഞ്ജുവാര്യരും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും റെസ്റ്റോറന്റിൽ പോയ സമയത്ത് മഞ്ജുവാര്യർ എടുത്ത ഭാവനയുടെ ബിഎഫ്എഫ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഭാവന തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ഭാവന നൽകിയ അടിക്കുറിപ്പും ശ്രദ്ദേയമായി. ‘ നാമെല്ലാവരും അൽപം തകർന്നവരാണ് . അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത് ‘. ഭാവന കുറച്ചു.ഫോട്ടോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയമായിരുന്നു.

ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്ന് പ്രേക്ഷകർ കുറച്ചു. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ആരോ സംസാരിക്കുന്നത് സാകൂതം ശ്രവിക്കുന്ന ഭാവനയാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടി കൂടിയാണ് ഭാവന.2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.കന്നഡ ചിത്രം ‘ ഇൻസ്പെക്ടർ വിക്ര’മാണ് ഭാവനയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *