വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ

വെളുത്തി തന്നെ കഴിക്കാന്‍ മടിയാണെങ്കിലും കറികളില്‍ ഉള്‍പ്പെടുത്തിയും മറ്റ് ആഹാര പദാര്‍ത്ഥങ്ങളുടെ കൂടെയും നാം കഴിക്കാറുണ്ട്. വെളുത്തി ചില്ലറക്കാരനല്ല കേട്ടോ ഇ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
ഔഷധ ഗുണങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌.അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും.വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.


വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും.
വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി .കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *