സ്ലിം ഫിറ്റാകാന്‍ ബീറ്റ് റൂട്ട്

ഡോ. അനുപ്രീയ ലതീഷ്

തടിയും വയറും കൂടുന്നത് വെറും സൗന്ദര്യ പ്രശ്‌നം മാത്രമായി കണക്കാക്കരുത്. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഇതില്‍ ഒളിച്ചിരിയ്ക്കുന്നുമുണ്ട്. കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയ പ്രശ്‌നങ്ങള്‍ക്കു വരെ വഴിയൊരുക്കുന്ന ഒന്നാണ് അമിത വണ്ണം. പ്രത്യേകിച്ചും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പെട്ടെന്ന് അടിഞ്ഞു കൂടും. പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

തടിയും വയറുമെല്ലാം ചാടാന്‍ കാരണങ്ങള്‍ പലതുമുണ്ട്. ഇതില്‍ ഭക്ഷണ ശീലം മുതല്‍ സ്‌ട്രെസും ചില മരുന്നുകളും വരെ ഉള്‍പ്പെടുന്നുമുണ്ട്.തടിയും വയറുമെല്ലാം കളയാന്‍ കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനു പകരം തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നത് ആരോഗ്യപരമായ രീതിയാണ്. ഇതിനായി സഹായിക്കുന്ന പല ഫലങ്ങളും പച്ചക്കറികളുമെല്ലാമുണ്ട്.


ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് . ഇത് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.


വയറും തടിയും കുറയ്ക്കാന്‍ ചില പ്രത്യേക രീതികളില്‍ ബീറ്റൂറൂട്ട് ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചേരുവകള്‍ കലര്‍ത്തിയാണ് കുടിയ്‌ക്കേണ്ടത്.ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്.

ബീററ്റൂട്ട് ജ്യൂസ് : ബീററ്റൂട്ട് ജ്യൂസില്‍ ഇഞ്ചിനീരു കലര്‍ത്തി കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു ദഹനം മെച്ചപ്പെടുത്തും. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും അല്‍പം തേനും കലര്‍ത്തി കുടിയ്ക്കാം.

ബീറ്റ്‌റൂട്ടിനൊപ്പം ക്യാരറ്റു ചേര്‍ന്നാലും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, ഒന്നര കപ്പ് ക്യാരറ്റ്, കാല്‍ കപ്പ് വെള്ളം, 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട്, ഒരു കൈപ്പിടി പുതിനയില എന്നിവയാണ് ഇതിനായി വേണ്ടത്. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, പുതിനയില എന്നിവ ചേര്‍ത്തടിയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും വെള്ളവും ഉപ്പും ചേര്‍ത്തിളക്കി കുടിയ്ക്കുക. . ക്യാരറ്റിലെ വൈററമിന്‍ സിയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍


ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍ എന്നിവ ചേര്‍ത്തടിച്ചും ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയെല്ലാം ഒരു കപ്പു വീതം നുറുക്കി അടിച്ച്‌ ഇതില്‍ അല്‍പം ചെറുനാരങ്ങനീരു ചേര്‍ത്തിളക്കി കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.


മുന്തിരി, ബീറ്റ്‌റൂട്ട്


ഗ്രേപ്സ്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ചു ജ്യൂസാക്കി കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര വീതം ഗ്രേപ് ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ച്‌ ഇതില്‍ അര ടീസ്പൂണ്‍ തേനും ഒരു നുളളു ഹിമാലയന്‍ ഉപ്പും കലര്‍ത്തി കുടിയ്ക്കാം. .

മാതളം ,ബീറ്റ്റൂട്ട്

ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, അര കപ്പ് പോംഗ്രനേറ്റ്, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഹിമായലന്‍ സാള്‍ട്ട് എന്നിവ കലര്‍ത്തി ജ്യൂസാക്കി കുടിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!