ആരോഗ്യമുള്ളമുടിക്ക് ചെമ്പരത്ത്യാദി വെളിച്ചെണ്ണ ; കൂട്ട് അറിയാം
ഡോ. അനുപ്രീയ ലതീഷ്
ആരോഗ്യമുള്ള ഇടതൂർന്ന മുടിയിഴകൾ ആരും സ്വപ്നം കാണുന്ന ഒന്നാണ്. എന്നാൽ ഇതിനായി പോഷകാഹാരങ്ങൾ കഴിക്കുന്നതിനൊപ്പം പതിവായി തലമുടിയെ പരിചരിക്കുകയും വേണം. ഇതുവഴി നിങ്ങളുടെ മുടിയിഴകൾക്ക് സംരക്ഷണം ലഭിക്കും.
ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ, ചൊറി, ഗ്രഹണി, അലർജി മൂലമുള്ള ചൊറിച്ചിൽ, ചിറങ്ങ് എന്നിവക്കും കുട്ടികൾക്ക് തലയിൽ തേച്ചു കുളിക്കാനും നല്ലത്.
ചെമ്പരത്ത്യാദി വെളിച്ചെണ്ണ.
1)ചെമ്പരത്തിയില.
2)ചെത്തി പൂവ്.
3)കൊടിഞ്ഞാലി.
4)കൂവളത്തില.
5)ചുവന്ന തുളസിയില.
6)കീഴാർനെല്ലി സമൂലം.
7)നീലയമരിയില.
8)മുക്കൂറ്റി സമൂലം.
മേൽപറഞ്ഞവ എല്ലാം ഓരോന്നും 180ഗ്രാം വീതം കഴുകി എടുക്കുക. ശേഷം ഇതെല്ലാം കൂടി 3.840ലിറ്റർ തിളച്ച വെള്ളത്തിൽ 3 പ്രാവശ്യം ഇടിച്ചു പിഴിഞ്ഞു നേരെടുക്കുക.അതിലേക്ക്.
കരിം ജീരകം = 60 ഗ്രാം.
ജീരകം = 60 ഗ്രാം.
എന്നിവ അരച്ചു ചേർത്ത് അതിൽ നല്ല നാടൻ വെളിച്ചെണ്ണ 960ഗ്രാം ചേർത്ത് കാച്ചി മണലുപാകത്തിൽ അരിച്ചുപയോഗിക്കുക.