പാഡ് വേണ്ട മെന്‍സ്ട്രല്‍ കപ്പ് മതി

സാനിറ്ററി പാഡുകളുടെ ഉപയോഗം ക്യാന്‍സറിനും വന്ധ്യതയ്ക്കും കാരണമാകുമെന്ന് പഠനം

സാനിറ്ററി പാഡുകളുടെ ഉപയോഗം ക്യാന്‍സറിനും വന്ധ്യതയ്ക്കും കാരണമാകുമെന്ന് പഠനം.
പരിസ്ഥിതി എൻജിഒ ആയ ടോക്സിക് ലിങ്ക് ‘Wrapped in Secrecy; Toxic Chemicals in Menstrual Products’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന ത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരമുള്ളത്.


ശരീരത്തിന് ഹാനികരമായ രാസവിഷ പദാർഥങ്ങളായ കാർസിനോജനുകൾ, പ്രത്യുൽപാദനത്തെയും എൻഡോക്രൈനെയും ദോഷകരമായി ബാധിക്കുന്ന, അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം പാഡുകളിൽ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഈ പഠനത്തിൽ വ്യക്തമാക്കുന്നത്. ഓർഗാനിക് പാഡുകൾക്കും ഈ പ്രശ്നമുണ്ടെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഫാലേറ്റുകളും ബാഷ്പീകരണ സ്വഭാവമുള്ള ഓർഗാനിക് കാർബൺ കോംപൗണ്ടുകളുടേയും സാന്നിധ്യവും കണ്ടെത്തി. ഇവ രണ്ടും കാൻസർ സാധ്യത വർധിപ്പിക്കുന്നതാണ്.

പാഡുകൾ സംസ്കരിച്ചാലും മണ്ണിലൂടെ വീണ്ടും ഈ വിഷപദാർഥങ്ങൾ ശരീരത്തിലെത്തും. ശരീരത്തിലെ ഹോർമോൺ വ്യതിയാനത്തിനും കാരണമാകും. സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ഗർഭധാരണത്തിലെ പ്രശ്നങ്ങൾക്കും പ്രമേയഹത്തിനും വരെ ഫാലേറ്റുകൾ കാരണമാകും. ഇലാസ്റ്റിസിറ്റി കൂട്ടാനും മൃദുത്വം നൽകാനുമാണ് ഫാലേറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ബാഷ്പീകരണ സ്വഭാവമുള്ള ഓർഗാനിക് കോംപൗണ്ടുകൾ പെയിന്റ്, ഡിയോഡ്രന്റുകൾ, നെയിൽ പോളിഷ് എന്നിവയിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാഡുകളിൽ സുഗന്ധത്തിനായി ചേർക്കുന്ന ഇവ ഗർഭകാല സങ്കീർണതകൾക്ക് വഴിവയ്ക്കുന്നു.

തുണി നാപ്കിനുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്നാണ് ഡോക്ടർമാരുടെ പക്ഷം. ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ നിർമാണത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഇല്ല. യൂറോപ്യൻ രാജ്യങ്ങൾ ഇതിന് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പഠനറിപ്പോർട്ട് ഗൗരവത്തോടെ എടുക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *