ഹൂമയൂൺ ശവകുടീരത്തിൽ മറഞ്ഞിരിക്കുന്ന കഥകൾ

ഏകദേശം 452 വർഷത്തെ പഴക്കമുണ്ട് ഹൂമയൂൺ ശവകുടീരത്തിന്. പതിനാറാം നൂറ്റാണ്ടിലാണ് ഈ ചരിത്ര സ്മാരകം പണികഴിപ്പിച്ചത്. മുഗൾ ചക്രവർത്തി ആയിരുന്ന ഹൂമയൂണിന്റെ ശവകുടീരമാണിത്. താജ്മഹലിന്റെ വാസ്തുവിദ്യയുമായി ഇതിന് സാമ്യമുണ്ട്. ചെങ്കൽ പൊടിയും സിമന്റ് പ്ലാസ്റ്ററും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. നൂറ് ശവകുടീരങ്ങൾ ആണ് ഇതിൽ ഉള്ളത്. അതുകൊണ്ട് തന്നെ മുഗളിന്റെ ഡോർമിറ്ററി എന്നാണ് ഇത് അറിയപ്പെടുന്നത്.

ഹൂമയൂണിനെ കൂടാതെ മുഗൾ വംശത്തിലെ പതിനാറ് പേരുടെ ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ടത്തോടെ നിർമ്മിച്ച ശവകുടീരം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ കാഴ്ചകൾ കാണാൻ വിദേശികളടക്കം നിരവധി സഞ്ചാരികൾ ഇവിടെക്ക് എത്താറുണ്ട്. ഹൂമയൂൺ ശവകുടീരത്തിൽ ഇന്റീരിയർ മുഗൾ വാസ്തുവിദ്യ കൊണ്ട് സമ്പന്നമാണ്. ഇവിടെ ഹൂമയൂണിന്റെ വാൾ , തലപ്പാവ്, ഷൂസ് എന്നിവ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

ഹൂമയൂൺ ശവകുടീരത്തിന് മുകളിലുള്ള താഴികക്കുടം 42.5 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് വർഷം കൊണ്ടാണ് ഇതിന്റെ പണി പൂർത്തീകരിച്ചത്. ഏകദേശം 15 ദശലക്ഷം രുപ ചെലവായി നിർമ്മാണത്തിന്. പേർഷ്യൻ വാസ്തുശില്പി മിറക് മിർസ് ഗിയാത്ത് ആണ് ശവകുടീരം രൂപകൽപന ചെയ്തത്. താജ്മഹൽ എന്ന അത്ഭുതത്തിന് പിന്നിൽ പ്രാചോദനമായത് ഹൂമയൂണിന്റെ ശവകുടീരമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൈതൃക സാംസ്കാരിക സൈറ്റുകളിൽ ഒന്നാണ് ഇത്. 1993 ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *