തണുപ്പ് കാലത്തെ ചർമ സംരക്ഷണം: വരണ്ടചർമം അകറ്റാൻ ചില ഒറ്റമൂലികൾ ഇതാ

തണുപ്പുകാലത്ത് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് വരണ്ട ചർമം. ഏറ്റവും അധികം തണുപ്പുകാലത്തെപ്പേടിക്കേണ്ടത് വരണ്ട ചർമ്മം ഉള്ളവരാണ്.ചർമത്തിന്റെ വരൾച്ച മാറി ചർമത്തിന് നിറം നൽകുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം

കറ്റാർവാഴ
തലമുടിയുടെ ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും കറ്റാർവാഴ ഏറ്റവും മികച്ചതാണ്. ഇത് വരണ്ട ചർമ്മത്തെ നിമിഷങ്ങൾ കൊണ്ട് ഇല്ലാതാക്കുന്നു. രാത്രിയിൽ കിടക്കുന്നതിനു മുമ്പ് മുഖത്തും കൈകളിലും പുരട്ടുക. രാവിലെ കഴുകിക്കളഞ്ഞാൽ മതി.

വെള്ളരിക്ക
വെള്ളരിക്ക എപ്പോഴും ചർമത്തെ ഹൈഡ്രേറ്റഡ് ആക്കി നിർത്താൻ സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷ്ണം തക്കാളിയിൽ നല്ലതുപോലെ ഉരച്ചു ഇത് മുഖത്തു തേച്ച് പിടിപ്പിച്ചാൽ മതി. ഇത് മുഖത്തിന് ആകർഷകത്വം നൽകുന്നു.

പപ്പായ
പപ്പായ യിലുള്ള വിറ്റാമിൻ എ ചർമ സംരക്ഷണത്തിന് സഹായിക്കുന്നു. ചർമത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു. നന്നായി പഴുത്ത പപ്പായ ചർമത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുവാൻ ശ്രദ്ധിക്കുക

തേനും പഴവും
ഒരു സ്പൂൺ തേനിൽ രണ്ടു സ്പൂൺ പഴം ഉടച്ചതും ചേർത്ത് മുഖത്തു നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. മുഖത്തിന് തിളക്കവും ഇത് നൽകുകയും , വരണ്ട ചർമ്മം മാറുകയും ചെയ്യുന്നു.

ബാർലി
കടുകെണ്ണയിൽ അല്പം മഞ്ഞൾപ്പൊടിയും ബാർലിയും മിക്സ് ചെയ്ത് മുഖത്തും ശരീരത്തിൽ വരൾച്ച തോന്നുന്ന മറ്റിടങ്ങളിലും തേച്ചു പിടിപ്പിക്കുക.

സൂര്യകാന്തി
സൂര്യകാന്തി എണ്ണ നല്ലൊരു മോയ്സ്ചറൈസറാണ്. ചർമ്മത്തിന്റെ എല്ലാത്തരത്തിലുമുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹരം കാണാൻ സഹായിക്കുന്നു. ജമന്തി എണ്ണയും ചർമ സംരക്ഷണത്തിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *