ലിപ് സ്ക്രബ് വീട്ടില്‍ തയ്യാറാക്കാം
ശൈത്യകാലങ്ങളിൽ മിക്കവാറും ആളുകളിൽ ഉണ്ടാവുന്ന ഏറ്റവും മോശപ്പെട്ട ചർമ്മ അവസ്ഥയാണ് വരണ്ടതും വിണ്ടുകീറുന്നതുമായ ചുണ്ടുകൾ. ഞ്ഞ് കാലത്ത് ചുണ്ട് വരണ്ടുണങ്ങുകയും വിണ്ടു കീറുന്നതുമൊക്കെ സര്‍വ്വ സാധാരമാണ്.
മിനുസമാർന്നതും കാണാനഴകുള്ളതുമായ ചുണ്ടുകൾ എല്ലാകാലത്തും എല്ലാവരുടേയും സ്വപ്നമാണ്. ശൈത്യകാലം ഈ ആഗ്രഹത്തിന് ഒരു തടസ്സമായി മാറരുത്. ശൈത്യകാലത്ത് നിങ്ങളുടെ ചുണ്ടുകളിൽ ഉണ്ടാക്കുന്ന മിക്കവാറും പ്രശ്നങ്ങളെ ചികിൽസിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ലിപ് സ്‌ക്രബുകൾ.
ആവശ്യമായ ചേരുവകൾ
1 ടീസ്പൂൺ ബ്രൗൺ ഷുഗർ
1 ടീസ്പൂൺ ഷിയ ബട്ടർ
1 ടീസ്പൂൺ വെളിച്ചെണ്ണ
1,5 ടീസ്പൂൺ തേനീച്ചമെഴുക്
5 തുള്ളി വിറ്റാമിൻ ഇ ഓയിൽ
7 തുള്ളി ലാവെൻഡർ അവശ്യ എണ്ണ
എങ്ങനെ തയ്യാറാക്കാം
ഒരു പാത്രം അടുപ്പത്ത് വെച്ച് തേനീച്ചമെഴുക് ചേർത്ത് ഉരുക്കിയെടുക്കുക. ഷിയ ബട്ടർ ഇതിലേക്ക് ചേർത്ത് അതും ഉരുകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കാം. അടുത്തതായി വെളിച്ചെണ്ണ ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്ത് നന്നായി ഉരുകാൻ അനുവദിക്കാം. തീ ഓഫ് ചെയ്ത് മിശ്രിതത്തിലേക്ക് വിറ്റാമിൻ ഇ ചേർക്കുക. അടുത്തതായി, ലാവെൻഡർ അവശ്യ എണ്ണ ചേർത്ത് ഇളക്കുക. മിശ്രിതം ചെറുതായി തണുത്ത് അല്പം കട്ടിയാകാൻ തുടങ്ങിയാൽ പഞ്ചസാര ചേർത്ത് ഇളക്കുക. ഇപ്പോൾ, ഒരു ശുദ്ധമായ റീസൈക്കിൾഡ് ലിപ്സ്റ്റിക്ക് കണ്ടെയ്നർ ബാറിൽ ഈ മിശ്രിതം ഒഴിക്കുക. ഈ മിശ്രിതം പൂർണ്ണമായും ദൃഢമായിക്കഴിഞ്ഞാൽ ഇത് ഉപയോഗിക്കാവുന്നതാണ്.