യുഎസില്‍ നിന്ന് നാട്ടിലെ വീട്ടിലെ മോഷണം തടഞ്ഞ് പ്രവാസി

യുഎസില്‍ താമസിക്കുന്ന വ്യക്തി നാട്ടിലെ വീട്ടിലെ മോഷണം തടഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍. വീട്ടിനുള്ളില്‍ അപരിചിതന്‍റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളെയും പോലിസിനേയും വിവരമറിയിച്ച് മോഷണം തടഞ്ഞു

.
മാർച്ച് 9 ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. അതിവിദഗ്ധമായി മോഷ്‌ടാവിനെ കുടുക്കിയ ആളിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽ മോഷൻ സെൻസറുകൾ ഘടിപ്പിച്ചതിനാൽ വീട്ടുടമയുടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അകത്ത് ഒരാൾ കറങ്ങുന്നത് കണ്ടു. ഉടൻ തന്നെ അയൽക്കാരെ ഫോണിൽ വിവരമറിയിച്ചു. അവർ ഓടിയെത്തി വീടിന്റെ പൂട്ട് തകർത്തതും വീടിനുള്ളിൽ നിന്ന് കുറ്റിയിട്ടിരിക്കുന്നതും കണ്ടു. അവരാണ് പോലീസിൽ വിവരമറിയിച്ചത്.


നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശ്യാം ബാബുവും പൊലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാരും അവിടെയെത്തി. അവർ വാതിലിൽ മുട്ടുകയും മോഷ്ടാവിനോട്കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതി വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇൻസ്പെക്ടർ ജനൽ തകർത്ത് വീടിനുള്ളിൽ കയറയുകയും പ്രതിയെ കീഷ്പ്പെടുത്തുകയും ചെയ്തു.

വീട്ടിലെ അലമാരകളും ഷെൽഫുകളും കുത്തിത്തുറന്ന നിലയിൽ പോലീസ് കണ്ടെത്തി. സോഫയ്ക്കടിയിൽ ഒളിപ്പിച്ച ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവിടെനിന്ന് കണ്ടെടുത്തു
സിനിമാ ഷൂട്ടിംഗ് ഇടങ്ങളിൽ സഹായിയായി ജോലി ചെയ്യുന്ന ടി. രാമകൃഷ്ണ (32) ആണ് മോഷ്ടാവ്. നാഗർകുർണൂൽ സ്വദേശിയായ ഇയാൾ ജൂബിലി ഹിൽസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നതായും മോഷണക്കേസിൽ 10 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *