മഴക്കാലത്തെ അമിതമുടി കൊഴിച്ചിലിന് ഇതാ പരിഹാരം

ഈർപ്പമുള്ള കാലാവസ്‌ഥയിൽ മുടി വല്ലാതെ വരണ്ട് പൊട്ടിപോകുന്നത് സര്‍വ്വ സാധാരണാമാണ്. താരന്‍, മുടികൊഴിച്ചില്‍ എന്നീ പ്രശ്നങ്ങളും ഈ സമയത്ത് കാണാറുണ്ട് . ഇത്തരത്തിലുള്ള പ്രശ്നങ്ങളകറ്റി മുടിയുടെ ഭംഗിയും ആരോഗ്യവും എങ്ങനെ വീണ്ടെടുക്കാമെന്ന് നോക്കാം

ഓര്‍മ്മയില്‍ വയ്ക്കാം

മഴ നനയേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ വീട്ടിലെത്തിയ ശേഷം മുടി നന്നായി കഴുകുക. മൈൽഡ് ഷാംപൂവോ ഹെർബൽ ഷാംപൂവോ ഉപയോഗിച്ച് മുടി കഴുകണം. ശേഷം നന്നായി തുടച്ച് ഡ്രൈയാക്കാം.നനഞ്ഞ മുടി കെട്ടരുത്. മുടി ഉണങ്ങിയ ശേഷം ചീകി കെട്ടി വയ്ക്കാം.

മഴക്കാലത്ത് തലമുടി സംരക്ഷണത്തിന് മൂന്ന് ഹെയര്‍ മാസ്ക്ക് പരിചയപ്പെടുത്തുന്നു

  • ടേബിൾ സ്പൂൺ തൈരും ഒരു മുട്ടയും ചേർത്ത് മിക്സ് ചെയ്ത് തലയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ശേഷം നെല്ലിക്കപ്പൊടി, തേൻ, ഫ്ളാക്സ്സീഡ് ജെൽ എന്നിവ മിക്‌സ് ചെയ്‌ത് തലയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക.
  • ചെമ്പരത്തി അരച്ചതും തൈരും ചേർത്ത് തലയിൽ അപ്ലൈ ചെയ്‌ത് 30 മിനിറ്റിനു ശേഷം കഴുകി കളയാം.
  • ചെമ്പരത്തിപ്പൂവ് അരച്ചതോ പൗഡറോ പുളിച്ച കഞ്ഞി വെള്ളത്തിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.

Leave a Reply

Your email address will not be published. Required fields are marked *