മണ്‍സൂണ്‍ മേക്കപ്പ് എങ്ങനെയായിരിക്കണം
സിമ്പിള്‍ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ് മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക.വാട്ടർ പ്രൂഫ് ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും
മുഖം വൃത്തിയായി കഴുകിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് 10 മിനുട്ട് മുഖം മസാജ് ചെയ്യുക.മേക്കപ്പ് കൂടുതൽ നേരം വൃത്തിയായി നിലനിർത്താൻ സഹായിക്കും.എണ്ണമയമുള്ള ചർമ്മമുള്ളവർ ആസ്ട്രിഞ്ചന്റ് ഉപയോഗിക്കുക വരണ്ട ചർമ്മമുള്ളവർ ടോണറും.ഫൗണ്ടെഷൻ ഒഴിവാക്കി പൗഡർ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.നിങ്ങളുടെ നിറത്തിന് അനുയോജ്യമായ ഐ ഷാഡോ ഉപയോഗിക്കാം. ഒപ്പം കട്ടിയുള്ള ഐലീനറും വാട്ടർ പ്രൂഫ് മസ്കാരയും നല്ലതുതന്നെ.കടും നിറമുള്ള ലിപ്സ്റ്റിക് ഒഴിവാക്കുന്നതായിരിക്കും മഴക്കാലത്ത് നല്ലത്
വാട്ടർ ബേസ്ഡ് മോയിസ്ചറൈസറുകൾ ആണ് ഇക്കാലത്ത് അനുയോജ്യം.സിമ്പിള്‍ ഹെയര്‍സ്റ്റൈല്‍ ആണ് മഴക്കാലത്ത് അനുയോജ്യം. ഹൈ ഫാഷൻ ഹെയർ സ്റ്റൈൽ മഴക്കാലത്ത് ഭംഗിയോടെ സൂക്ഷിക്കുക ബുദ്ധിമുട്ടാവും. ആഭരണങ്ങളുടെ കാര്യത്തിലും മിതത്വം പാലിക്കുക.തിളക്കമുള്ള ആഭരണങ്ങൾ ഒഴിവാക്കുക. ഇവ കേടാകാന്‍ സാധ്യതയേറും. ഇട്ടാലും അസ്വസ്ഥതയുണ്ടാകും.
ബ്ലഷ് ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ അത് നേർത്തതും മുഖത്തിന് ഇണങ്ങുന്നതും ആകട്ടെ . പിങ്ക്, പീച്ച്, ബ്രൌണ്‍ ഷേഡുകളിൽ ഉള്ള ക്രീം ബ്ലഷ് ആയിരിക്കും കൂടുതൽ യോജിച്ചത്
മഴക്കാലത്ത് ഐബ്രോ പെൻസിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടായതിനാൽ പുരികത്തിന്‍റെ ഷേപ്പ് നിലനിർത്താൻ ത്രെഡ്ഡിങ്ങ് നടത്തുന്നതാണ് നല്ലത്.കുളിക്കുന്ന സമയത്ത് തലയോട്ടി മസാജ് ചെയ്യുക. മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും താരൻ ഒഴിവാക്കാനും ഇത് സഹായിക്കും.