കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ മാറ്റാന്‍ അഞ്ച് വഴികള്‍

കോവിഡ് കാലമായത് കൊണ്ട് തന്നെ പ്രൈമറി മുതൽ കോളേജ് വരെയുള്ള എല്ലാ ക്ലാസുകളും ഓൺലൈനിലാണ് പഠനം നടക്കുന്നത്. ഇതോടെ, ഓരോ കുട്ടിക്കും മൊബൈൽ ലഭ്യത കൂടുതൽ എളുപ്പമാവുകയും ചെയ്തു. എന്നിരുന്നാലും ക്ലാസ്സിന്‍റെ പേരും പറഞ്ഞ് കുട്ടികള്‍ ഫോണ്‍ മിസ് യൂസ് ചെയ്യുന്നത് കൂടുതലാണ്. മൊബൈലില്‍ ഗെയിംമിന് അഡികിറ്റായി കുട്ടികള്‍ ആത്മഹത്യ ചെയ്തത് നാം എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്.
മൊബൈലിലും ലാപ്ടോപ്പിലും പഠിക്കുന്നത് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇന്നത്തെ പരിതസ്ഥിതിയിൽ കുട്ടികളെ മൊബൈലിൽ നിന്ന് അകറ്റി നിർത്താൻ കഴിയില്ല, എന്നാൽ ചെറിയ പരിശ്രമത്തിലൂടെ, ഫോൺ ഉപയോഗത്തിന് സമയപരിധി വെയ്ക്കാം. ഇത് അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വളരെ ആവശ്യമാണ്. കുട്ടികളുടെ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്താൻ കഴിയുന്ന 6 ടിപ്പുകൾ ഇതാ.


അച്ഛനും അമ്മയും റോള്‍ മോഡല്‍

മിക്കപ്പോഴും മാതാപിതാക്കൾ തന്നെ മൊബൈൽ സമയപരിധി ഇല്ലാതെ ഉപയോഗിക്കാറുണ്ട്. അനുകരിക്കാനുള്ള പ്രവണത കുട്ടികളിൽ കൂടുതലാണ്, മാതാപിതാക്കൾ ചെയ്യുന്നത് എല്ലാം കുട്ടികൾ ശ്രദ്ധിക്കുകയും അവർ അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. കുട്ടികളെ ശാസിക്കുകയും പേരന്‍റ്സ് ആ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍ കുട്ടികളില്‍ വിപരീത ഫലം സൃഷ്ടിക്കും

കളിക്കാന്‍ ഒപ്പം കൂടാം

കുട്ടികളുടെ ഔട്ട് ഡോർ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുന്നതിനാൽ, മാതാപിതാക്കൾ അവർക്ക് ധാരാളം സമയം നൽകണം. കൂടാതെ പലതരം ഇൻഡോർ ഗെയിമുകൾ അവർക്കൊപ്പം കളിക്കുക. കൂടുതൽ സംസാരിക്കുക, ഇത് നിങ്ങളും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധത്തെ ശക്തിപ്പെടുത്തും. വീട്ടിലെ ജോലി അല്ലെങ്കിൽ ഓഫീസ് ജോലി കഴിഞ്ഞ് മൊബൈൽ, ടിവി എന്നിവ കാണുന്നതിന് പകരം കുട്ടിക്ക് സമയം നൽകുക.

വായനാശീലം പ്രോത്സാഹിപ്പിക്കാം


മുതിർന്നവർ പുസ്തകങ്ങളും വായിക്കുക. ഇത് വീട്ടിൽ ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കും. മാസികകളും പുസ്തകങ്ങളും ഓൺലൈൻ ആയി ഓർഡർ ചെയ്തു വീട്ടിൽ വരുത്താൻ കഴിയും.കുട്ടികളുടെ മാനസിക വികാസത്തിനായി പുസ്തകങ്ങൾ വായിക്കേണ്ടത് ആവശ്യമാണ്. ഗൃഹപാഠം, പ്രോജക്ടുകൾ, അസൈൻമെന്‍റുകൾ, ട്യൂഷൻ എന്നിവ കാരണം മുൻപ് കുട്ടികൾക്ക് ഒട്ടും സമയമില്ലായിരുന്നു എന്നാൽ ഇപ്പോൾ കുട്ടികൾ എപ്പോഴും വീട്ടിലായതിനാൽ അവർക്ക് പുസ്തകങ്ങളേക്കാള്‍ മികച്ച ഒരു കൂട്ടുകാരൻ ഉണ്ടാകില്ല.

അകറ്റാം ഭയാശങ്കകള്‍

കുട്ടികളോട് സൗഹൃദപരമായ പെരുമാറ്റം ഉണ്ടാക്കണം, അതുവഴി കുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ എല്ലാ ജിജ്ഞാസകളും നിങ്ങളുമായി പങ്കിടാൻ അവർ തയ്യാറാകും. കുട്ടികൾക്ക് ഇക്കാലത്തു അധിക സ്നേഹം ആവശ്യമാണ്.

അഭിനന്ദിക്കാം

കുട്ടികള്‍ക്ക് മൊബൈലിലേക്കോ ടിവിയിലേക്കോ ശ്രദ്ധ മാറുന്നത് സ്വാഭാവികം ആണ്. അതിനാൽ തുടർച്ചയായി എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുത്താൻ ശ്രമിക്കുക. കരകൗശല വസ്തുക്കൾ, ഉണ്ടാക്കാം, ഇൻഡോർ ഗെയിം പരിശീലനം, വീട്ടുജോലികൾക്കുള്ള പരിശീലനം തുടങ്ങിയവയും ചെയ്യിക്കുക. ചെയ്ത ജോലി പരിശോധിക്കുകയും, അഭിനന്ദനം നൽകുകയും ചെയ്യുക.

വളർത്തുമൃഗങ്ങളെ വളര്‍ത്താം

കുട്ടികൾക്ക് ഇപ്പോൾ ചങ്ങാതികളെ കാണാനൊ കൂട്ട് കൂടി നടക്കാനോ അവസരം ഇല്ല. അത്തരമൊരു സാഹചര്യത്തിൽ, അവർക്കിഷ്ടമുള്ള വളർത്തുമൃഗത്തെ വീട്ടിൽ കൊണ്ടുവരിക, കുട്ടികളിൽ ദയയും സ്നേഹവും വളർത്താൻ പെറ്റുകളുടെ സാമീപ്യം സഹായിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *