കടുത്ത വേനല്‍ : വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കേണ്ട അഹാരം ഇതാണ്??..


കറവമാടുകളെ അത്യുക്ഷണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കി. നിർജ്ജലീകരണം തടയാനും പാൽ ഉൽപ്പാദനനഷ്ടം ഒഴിവാക്കാനും പശുക്കൾക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം നൽകണം. സാധാരണ നിലയിൽ 60-70 ലീറ്റർ വെള്ളമാണ് പശുക്കൾക്ക് പ്രതിദിനം ആവശ്യമുള്ളത്. വേനലിൽ ഇത് ഇരട്ടിയാവും. കുടിവെള്ളം തീരുന്ന മുറയ്ക്ക് താനേ വന്നു നിറയുന്ന ഓട്ടോമാറ്റിക് വാട്ടർ ബൗൾ സംവിധാനം തൊഴുത്തിൽ സജ്ജമാക്കിയാൽ ആവശ്യാനുസരണം എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. തണുത്ത വെള്ളം ഉറപ്പുവരുത്തുന്നതിനായി പശുക്കൾക്കായുള്ള കുടിവെള്ളം സംഭരിക്കുന്ന ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറയ്ക്കാം.

പശുക്കൾക്കായി വായൂ സഞ്ചാരമുള്ള തൊഴുത്തും ഫാനും സജ്ജമാക്കണം. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ/ തുള്ളി നന/ സ്പ്രിങ്ക്ളർ/ നനച്ച ചാക്കിടുന്നത് ഉത്തമം. മേൽക്കൂര വെള്ളപൂശുന്നത് തൊഴുത്തിലെ ചൂടുകുറയ്ക്കാനുള്ള മറ്റൊരു മാർഗ്ഗമാണ്. രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പൊള്ളുന്ന വെയിലിൽ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലേക്കായും പരിമിതപ്പെടുത്തണം.

മൊത്തം തീറ്റ ഒറ്റസമയത്ത് നൽകുന്നതിന് പകരം വിഭജിച്ച് പല തവണകളായി നൽകുന്നതാണ് നല്ലത്. ജലാംശം അടങ്ങിയ പച്ചപ്പുല്ലും പച്ചിലതീറ്റകളും പകൽ ധാരാളം നൽകണം. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം എ-യുടെ അപര്യാപ്ത്തത പരിഹരിക്കുന്നതിനായി ജീവകം എ അടങ്ങിയ മിശ്രിതങ്ങൾ പശുക്കൾക്ക് (30 മില്ലിലീറ്റർ വീതം മീനെണ്ണ ഇടവിട്ട ദിവസങ്ങളിൽ) നൽകണം.

ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. അരുമകളായ നായകൾ, പൂച്ചകൾ,കിളികൾ എന്നിവയെ ചൂടിൽ കാറിൽ അടച്ചിട്ട് പോകരുത്. ആവശ്യത്തിന് വെള്ളവും പ്രോബയോട്ടിക്‌സും  നൽകണം.

സൂര്യഘാതത്തെതുടർന്ന് തളർച്ച, ഭക്ഷണം വേണ്ടായിക, പനി, വായിൽ നിന്ന് നുരയും പതയും വരൽ, വായ തുറന്ന ഭക്ഷണം, പൊള്ളിയ പാടുകൾ എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടണം.

Leave a Reply

Your email address will not be published. Required fields are marked *