മദ്യപാനിക്ക് ശരീരം നല്‍കുന്ന അടയാളങ്ങള്‍ !!!!!

ഇടയ്ക്ക് സൃഹൃത്തുക്കളുമായിമായി ഒന്ന് ചിയേഴ്സ് പറഞ്ഞില്ലെങ്കില്‍ ഒരു രസം ഇല്ല. ചെറിയ ജീവിതമല്ലേ നമ്മള്‍ മാക്സിമം ആസ്വദിക്കേണ്ട. എന്നാല്‍ മദ്യം ശീലമാക്കേണ്ടെന്നാണ് ആരോഗ്യവിദഗ്ദരുടെ പക്ഷം. അമിതമായി മദ്യത്തിന് അഡിക്റ്റാണെങ്കില്‍ ചില സിമ്പല്‍സ് ശരീരം കാണിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ ലക്ഷണങ്ങള്‍ ഗൌനിച്ചില്ലെങ്കില്‍ നമ്മുടെ മരണത്തിന് തന്നെ കാരണമാകാം.

മദ്യം കരളിനെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അത്തരത്തില്‍ മദ്യപാനം ഉടനടി നിര്‍ത്തണം എന്ന് ശരീരം തന്നെ മുന്നറിയിപ്പ് നല്‍കുന്ന ചില അടയാളങ്ങളെക്കുറിച്ച് അറിയാം.

  1. വയര്‍ അമിതമായി വീര്‍ക്കുക:- നിങ്ങളുടെ വയറു വീര്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം മദ്യപാനം നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്. ആമാശയത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ മദ്യം ബാധിക്കുകയും അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വയറു വീര്‍ക്കുന്ന പ്രശ്‌നം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ മദ്യം ഉപേക്ഷിച്ച് ഡോക്ടറെ സമീപിക്കുക.
  1. രോഗപ്രതിരോധശേഷി കുറയുക:- നിങ്ങള്‍ പതിവായി അമിതമായ അളവില്‍ മദ്യം കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് പതിവായി രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മദ്യം പതിവായി കഴിക്കുന്നതിലൂടെ രക്തത്തിലെ രോഗങ്ങളെ ചെറുക്കുന്ന കോശങ്ങളുടെ എണ്ണം കുറയും. മദ്യം കഴിക്കുന്ന ഒരാള്‍ക്ക് ആരോഗ്യവാനായ ഒരു വ്യക്തിയേക്കാള്‍ അണുബാധകള്‍ക്കും രോഗങ്ങള്‍ ഉണ്ടാകാനുമുളള സാധ്യത വര്‍ധിക്കും.
  1. ഉറക്കമില്ലായ്മ:- മദ്യപാനം ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് ഹന്ന പറയുന്നു. നല്ല ഭക്ഷണം കഴിക്കുന്നതും ദിവസവും വ്യായാമം ചെയ്യുന്നതും പോലെ തന്നെ പ്രധാനമാണ് മതിയായ ഉറക്കവും .മദ്യപിച്ചതിന് ശേഷം നിങ്ങള്‍ ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ മദ്യപാനം നിര്‍ത്താനുള്ള ശരിയായ സമയം വന്നിരിക്കുന്നുവെന്ന് മനസ്സിലാക്കുക.
  1. ചര്‍മ്മ രോഗം:- മദ്യവും ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകാം. അമിതമായി മദ്യം കഴിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കുകയും ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യുകയും ചെയ്യും. മദ്യം ചര്‍മ്മത്തെ വരണ്ടതാക്കും കൂടാതെ ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *