കണ്ണിന് കുളിരേകും കാപ്പിമല വാട്ടർഫോൾസ്

പ്രകൃതിയെ സ്നേഹികള്‍ മസ്റ്റായി വിസിറ്റ് ചെയ്യേണ്ട ഇടമാണ് കാപ്പിമല വാട്ടര്‍ഫാള്‍സ്.കണ്ണൂർ ടൗണിൽ നിന്നും 52 കിലോമീറ്റർ മാറി കൂർഗ് മലനിരകൾക്ക് സമീപത്തായി കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ ഒന്നായ കാപ്പിമല എന്നാ സ്ഥലത്താണ് ഈ വെള്ളച്ചാട്ടം .


മൺസൂൺ സീസൺ കഴിഞ്ഞ് ഡിസംബർ വരെ ഉള്ള ടൈം ആണ് ഇവിടം വിസിറ്റ് ചെയ്യാൻ അനുയോജ്യമായ സമയം.ഒരു ദിവസതെക്ക് പ്ലാൻ ചെയ്തു വരുകയാണെങ്കിൽ കാപ്പിമല വാട്ടർഫോൾസിന് സമീപത്തായി കണ്ണൂരിലെ ഏറ്റവും ഉയരം കൂടിയ മല ആയ പൈതൽമലയും കവർ ചെയ്യാൻ സാധിക്കും. (4500 അടി ഉയരം ) കൂർഗ് മലനിരകളും കണ്ണൂരിലെ മിക്ക പ്രദേശങ്ങളും ഇവിടെ നിന്നും കാണാൻ സാധിക്കും.


ഇത്രയും മനോഹരമായ വെള്ളച്ചാട്ടത്തിലേക് എൻട്രി ഫീ ഒന്നും തന്നെ ഇല്ല. വണ്ടി പാർക്ക്‌ ചെയ്യാൻ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം ഉണ്ട്.

എങ്ങനെ എത്തിച്ചേരാം?

കണ്ണൂരിൽ നിന്നും 21കിലോമീറ്റർ സഞ്ചരിച്ചാൽ തളിപ്പറമ്പ് എത്താം. അവിടെനിന്നും തളിപ്പറമ്പ് -മണക്കടവ് – കൂർഗ് റോഡിൽ 25 കിലോമീറ്റർ സഞ്ചരിച്ചാൽ അലക്കോട് എന്നാ മലയോര ടൗണിൽ എത്തിച്ചേരാം. അവിടെ നിന്നും വലത്തോട്ട് മാറി 6 കിലോമീറ്റർ കയറ്റം കയറുമ്പോൾ ഒരു കുരിശുപള്ളി കാണാൻ സാധിക്കും. അവിടെനിന്നും ഇടത്തോട്ട് പോയാൽ പൈതൽമല ട്രക്കിങ് പോയിന്റിലേക്കും നേരെ പോയാൽ കാപ്പിമല വാട്ടർഫോൾസിലും എത്തിച്ചേരാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *