റോസപൂവിനും പോക്കറ്റിന്‍റെ കനം കൂട്ടാന്‍ കഴിയും
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഏകദേശം 25000 ത്തില്‍പരം ഇനങ്ങള്ണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ ഏകദേശം ഒരു 5000 ത്തോളം തരങ്ങളാനുള്ളത്. എന്തായാലും ആദ്യമായി നമ്മുടെ ഇവിടേയ്ക്ക് റോസിനെ എത്തിച്ചത് പോര്‍ച്ചുഗീസുകാരാണ്. അമേരിക്കയുടെയും, ഇംഗ്ലണ്ടിന്റെയും ദേശീയ പുഷ്പമാണ് റോസ്.
അലങ്കരചെടി എന്നതിന്പുറമേ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഒരു സസ്യംകൂടിയാണ് റോസ്. റോസിന്റെ വര്‍ഗ്ഗങ്ങളില്‍ പ്രത്യേകതയുള്ള ഇനമാണ് പനിനീര്‍ റോസ് (Edward rose) . .പൂവിതളില്‍നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീര്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീര്‍ റോസ് എന്ന് അറിയപ്പെടുന്നത്. ഒരു സുഗന്ധ ലേപനമായിട്ട് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നതാണിത്.
റോസാപൂവിന്റെ ഇതളുകള്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിചെടുത്ത വെള്ളമാണ് പനിനീരായി ഉപയോഗിക്കുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കാനും, ആഘോഷങ്ങളില്‍ നറുമണം പകരാനുമെല്ലാം പനിനീര്‍ വ്യാപകമായി ഉപയോഗിക്കുന്നു. പൂവിതളില്‍ അടങ്ങിയിരിക്കുന്ന ഫീനൈല്‍ ഇഥയില്‍ ആള്‍ക്കഹോളാണ് പനിനീരിന്റെ പ്രത്യേക സുഗന്ധത്തിനു കാരണം. ചര്‍മ്മത്തെ പുതുക്കി ഉന്മേഷം പകരാന്‍ കഴിവുള്ളതിനാല്‍ ധാരാളം സൌന്ദര്യ വര്‍ദ്ധകവസ്തുക്കളും റോസില്‍നിന്നും ഉത്പ്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, ഭക്ഷ്യവിഭവങ്ങളുടെ രുചിക്കും മണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.
റോസിലെ നിറഭേദങ്ങള്‍ ഓരോ ആശയത്തിന്‍റെയുംപ്രതീകങ്ങളാണ്. പൂന്തോട്ടത്തെ ശാന്ത സുന്ദരമാക്കി മനസ്സില്‍ സന്തോഷവും ഉന്മേഷവും പകര്‍ന്നു തരുന്ന രോസചെടികള്‍ കുറ്റിയായി നില്‍ക്കുന്നതും, പടരുന്ന തരവും ഉണ്ട്. എത്ര നന്നായി വളപരിചരണവും , ശ്രദ്ധയും , ശരിയായ പ്രൂണിങ്ങുരീതികളും നല്‍കി നമ്മള്‍ പരിപാലിക്കുന്നുവോ അതിനനുസരിച്ചുള്ള ആനന്ദവും ആ ചെടി നമ്മള്‍ക്ക് സമ്മാനിക്കും. അതിനാല്‍ നമ്മുടെതന്നെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും സന്തോഷത്തിനുമായും വിപണിതാത്പര്യമുണ്ടെങ്കില്‍ അതിനുവേണ്ടിയും റോസചെടികള്‍ നട്ടു പിടിപ്പിച്ച്അവിടെ സമയം ചെലവഴിക്കുന്നതും , അവയെ പരിപാലിക്കുന്നതും മനസ്സിന് ഉന്മേഷം ഉണ്ടാക്കും.
ആശയത്തിന് കടപ്പാട് മുറ്റത്തെ കൃഷി