സ്ക്രഞ്ചീസ് നിങ്ങള്‍ക്കും സ്വയം ഉണ്ടാക്കാം
പണ്ടൊക്കെ പുഴു ബുഷ് എന്നെല്ലാം നമ്മൾ പറഞ്ഞോണ്ടിരുന്ന സാധനമില്ലേ ? തല മുടിയിൽ കെട്ടുന്ന സ്ക്രഞ്ചീസ്….. ഇത് നമുക്ക് സ്വയം നിർമ്മിക്കാവുന്നതേയുള്ളൂ. കാര്യം പറഞ്ഞാൽ കടകളിൽ നിസ്സാര വിലയ്ക്ക് ബുഷ് ലഭിക്കും എങ്കിലും, നമ്മുടെ ടേയ്സ്റ്റിന് അനുസരിച്ച് ആവണമെന്ന് ഇല്ലല്ലോ.
സ്ക്രഞ്ചിസ് ഉണ്ടാക്കാൻ അധികം തുണി ആവശ്യമില്ല. ഒരു സ്റ്റാൻഡേർഡ് സൈസ് സ്ക്രഞ്ചിസ് ഉണ്ടാക്കാൻ 2 ഇഞ്ച് വീതിയിലും 14 ഇഞ്ച് നീളത്തിലും തുണി മുറിച്ചെടുക്കുക. ശേഷം ഒരു വശം തയ്ക്കുക. അതിൽ 7 ഇഞ്ച് നീളത്തിൽ ഇലാസ്റ്റിക്ക് വച്ച് ചിത്രത്തിലേതു പോലെ ചുരുക്കിയെടുക്കുക. എന്നിട്ട് കൂട്ടിത്തയ്ച്ച് ഉപയോഗ യോഗ്യമാക്കുക.
മറ്റൊരു രീതി – മുറിച്ചെടുത്ത തുണിയിൽ ഇലാസ്റ്റാക്കിന് പകരം തലയിൽ സാധാരണ കെട്ടാറുള്ള വീതി കുറഞ്ഞ ചെറിയ പുഴു ആണെങ്കിലും മതി. അത് തുണിയുടെ ഏറ്റവും മുകളിലെ അറ്റത്ത് വെയ്ക്കുക. ശേഷം തുണി അ വൃത്തത്തിന് അകത്തൂടെ കയറ്റി വട്ടത്തിൽ ചുറ്റി എടുക്കണം. പിന്നീട് തൈയ്ച്ച് തയ്യൽ ഭാഗം കാണാത്ത രീതിയിൽ മറിച്ചെടുക്കുക. എല്ലാം കഴിയുമ്പോൾ അറ്റം കൂടെ തുന്നി എടുക്കാം മിഷൻ ഉപയോഗിച്ച് മാത്രമല്ല, കൈ തൈയ്യലും ഇതിന് അനുയോജ്യമാണ്.
ഇനി വൃത്താകൃതിയിലുള്ള ഒരു ഭരണിയോ ബോട്ടിലോ എടുക്കുക. അതിലേക്ക് പുഴു കയറ്റണം. അതിനിടയിലേക്ക് റൗണ്ട് ഷേപ്പിൽ തുണി ചുറ്റി വെയ്ക്കുക. അഗ്രം തൈയ്ക്കുന്നതിന് പകരം പശ തേയ്ച്ച് ഒട്ടിക്കാം. ഇനി ഇത് ഊരി എടുത്ത് ഉപയോഗിക്കാം.